ആയഞ്ചേരി: കടമേരി എം.യു.പി. സ്കൂളിൽ അവധിക്കാല കായിക പരിശീലനത്തിന് തുടക്കമായി. നിലവിൽ യു.പി. ക്ലാസിലെ വിദ്യാർത്ഥികൾക്കും പുതുതായി യു.പി. ക്ലാസുകളിലേക്ക് ചേരാൻ ആഗ്രഹിക്കുന്നവർക്കുമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.


വ്യക്തിഗത അത്‌ലറ്റിക്സ് ഇനങ്ങൾക്ക് പുറമേ ഗെയിംസ് ഇനങ്ങളായ വോളിബോൾ, ഫുട്ബോൾ, ഷട്ടിൽ, ക്രിക്കറ്റ്, ബാസ്ക്കറ്റ് ബോൾ, കബഡി തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം കായികാധ്യാപകൻ വി.എം. സജാദിന് സ്പോർട്സ് ഉപകരണങ്ങൾ നൽകി വാർഡ് മെമ്പർ ടി.കെ. ഹാരിസ് നിർവഹിച്ചു. പ്രധാനാധ്യാപകൻ ടി.കെ. നസീർ, സി. എച്ച്. സായിസ്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Vacation sports training begins Kadameri MUP School