വടകര: (vatakara.truevisionnews.com) കേരള പൊലീസ് ഓഫീസേഴ്സ്സ് അസോസിയേഷൻ 35-ാം കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം ചരിത്രമുറങ്ങുന്ന വടക്കൻ പാട്ടിലെ കടത്തനാടിന്റെ മണ്ണിൽ സംഘടിപ്പിച്ചു. രാവിലെ 9 30 ന് പ്രതിനിധി സമ്മേളനം നടന്നു.
വില്യാപ്പള്ളി കല്ലേരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കേരള പൊലീസ് ഓഫിസർഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാദാപുരം എം എൽ എ ഇ കെ വിജയൻ ഉദ്‌ഘാടനം ചെയ്തു. റൂറൽ ജില്ല പ്രസിഡൻ്റ് എം.ആർ ബിജു അധ്യക്ഷനായി.
സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനോടൊപ്പം കമ്മ്യൂണിറ്റി പൊലീസിങ്ങിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും പൊലീസ് കാര്യക്ഷമമായി ഇടപെടുന്നുണ്ട്. ഇത്തരത്തിൽ പൊലീസ് സേനയെ സജ്ജരാക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് മാതൃകാപരമായ പ്രവർത്തനങ്ങളാണ് കേരള പോലീസ് നടത്തിവരുന്നത്.
സ്വാഗത സംഗം ചെയർമാൻ അനിൽകുമാർ വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല പൊലീസ് മേധാവി കെ.ഇ ബൈജു മുഖ്യ പ്രഭാഷണം നടത്തി. നാദാപുരം ഡി വൈ എസ് പി എ.പി ചന്ദ്രൻ, വടകര ഡി വൈ എസ് പി ഹരിപ്രസാദ്, താമരശ്ശേരി ഡി വൈ എസ് പി കെ സുഷീർ, രജീഷ് ചെമ്മേരി തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സി ആർ ബിജു സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് പി ജില്ലാ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. ഗഫൂർ സി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. ശ്രീജിത്ത് പി പ്രമേയം അവതരിപ്പിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള ഉപഹാര സമർപ്പണം എ ഇ കെ വിജയൻ എം എൽ എ നിർവഹിച്ചു.സ്വാഗത സംഗം ജനറൽ കൺവീണർ അജീഷ് വാഴയിൽ നന്ദിയും പറഞ്ഞു.
Kerala Police Officers Association Kozhikode Rural District Conference Kadathanadu villyappalli