ഏറാമല: (vatakara.truevisionnews.com) ഓർക്കാട്ടേരി കെകെ എംഗവ. ഹൈസ്കൂളിലെ സ്കൗട്ട്സ് അധ്യാപകനും, ആദ്യ പട്രോൾ ടീമിലെ അംഗവുമായിരുന്ന വികെ സതീശന് പൂർവ്വ സ്കൗട്ടുകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.വി കെ സതീശന്റെ ഗുരുനാഥനും, സ്കൂളിലെ ആദ്യ സ്കൗട്ട്സ് അധ്യാപകനുമായ സ്കൗട്ട്സ് കമ്മീഷണർ ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം ചെയ്തു.


ആദ്യ ബാച്ച് അംഗവും, കേരള സ്കൗട്ട്സ് സംസ്ഥാന സെക്രട്ടറിയുമായ എൻ.കെ പ്രഭാകരനും, വി.കെ സതീശന്റെ ശിഷ്യരായ സ്കൗട്ട്സുകളും കൂടിയായതോടെ ചടങ്ങ് മൂന്നു തലമുറകളുടെ സംഗമവുമായി. വി.കെ സതീശന് ബാലചന്ദ്രൻ പാറ ചോട്ടിൽ ഉപഹാരം നൽകി. എൻ.കെ പ്രഭാകരൻ പൊന്നാടയണിയിച്ചു.
ബാപ്പുജി ഓപ്പൺ സ്കൗട് സ് സെക്രട്ടറി ആദർശ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി അഖിലേന്ദ്രൻ നരിപ്പറ്റ, രാമചന്ദ്രൻ കയനാണ്ടിയിൽ, സി.എം.അക്ഷയ്, എന്നിവർ സംസാരിച്ചു. ഓർക്കാട്ടേരി കെ കെ എം ഗവ ഹൈസ്കൂൾ അധ്യാപകൻ വി.കെ സതീശനുള്ള യാത്രയയപ്പും, പൂർവ്വ സ്കൗട്ട് സ് സംഗമവും ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉദ്ഘാടനം ചെയ്യുന്നു.
Farewell Scouts teacher reunion former Scouts