വടകര: (vatakara.truevisionnews.com) 1931 ൽ വടകരയിൽ നടന്ന കെപിസിസി സമ്മേളനത്തിന്റെ 95-)0 വാർഷിക ദിനത്തിൽ കെപിസിസി വിചാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്മരണ പുതുക്കി. വടകര നഗരത്തിന് നാരായണ നഗരം എന്ന് പേര് ലഭിക്കുവാൻ ഇടയായ ഈ സമ്മേളനമാണ് ഗുരുവായൂർ സത്യാഗ്രഹം ഉൾപ്പെടെയുള്ള ചരിത്ര തീരുമാനങ്ങൾക്ക് വേദിയായത്.


അനുസ്മരണയോഗം ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പുറന്തോടത്ത് സുകുമാരൻ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയർമാൻ ഹരീ ന്ദ്രൻ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സതീശൻ കുരിയാടി മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് കല്ലറയിൽ, വി. കെ പ്രേമൻ, സി.പി ബിജു പ്രസാദ്, മോഹനൻ പുത്തൂർ, അജിത്ത് പ്രസാദ് കുയ്യാലിൽ, മോഹനൻ പി.എം എന്നിവർ സംസാരിച്ചു
KPCC memory renewed Vadakara