വടകര: (vatakara.truevisionnews.com) 75 ഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി വടകര റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും പാർട്ടിയും റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികളെ പരിശോധിക്കുന്നതിനിടയിലാണ് വെസ്റ്റ് ബംഗാൾ 24 പർഗാനാസ് ജില്ലയിലെ മോർസീലം ഖാൻ (23) അറസ്റ്റിലായത്.


ഇയാളിൽ നന്ന് 75 ഗ്രാം കഞ്ചാവ് പിടികൂടി. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രമോദ് പുളിക്കൂൽ, ജയപ്രസാദ്, പ്രിവന്റിവ് ഓഫീസർമാരായ ഷിരാജ് കെ, ഉനൈസ്.എം, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംരാജ്, സന്ദീപ്, രാഹുൽ, രഖിൽ, തുഷാര എന്നിവർ പങ്കെടുത്തു
Youth arrested with 75 grams ganja Vadakara