ഒഞ്ചിയം: (vatakara.truevisionnews.com) ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ കടത്തനാടൻ അങ്കത്തിന് തിരിതെളിഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക വകുപ്പിന്റെയും, മഹാത്മ പബ്ലിക് ലൈബ്രറി ചോമ്പാലയുടെയും ,കേരള ഫോക്‌ലോർ അക്കാഡമിയുടെയും, കുടുംബശ്രീ മിഷൻ എന്നിവയുടെ സംയുക്ത സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടത്തനാടൻ അങ്കം നടത്തുന്നത്.


അന്യം നിന്നു പോകുന്ന കടത്തനാടിന്റെ കളരി പെരുമയെ നിലനിർത്തുകയും പുതിയ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ സാംസ്കാരിക ഉത്സവത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ചടങ്ങ് ഡോ വി ശിവദാസ് എം പി ഉദ്ഘാടനം ചെയ്തു.
കളരി തിരിച്ചു വരവിന്റെ പാതയിലാണ്. കളരി ക്ഷമ പരിശീലിക്കാനുള്ള വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. കളരിപരിപോഷിപ്പിക്കാൻ എല്ലാവരും രംഗത്ത് വരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ നാണു, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ , എന്നിവർ മുഖ്യാതിഥികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിസൻറുമാരായ പി പി ചന്ദ്രശേഖരൻ (ചോറോട് ), പി പി ശ്രീജിത്ത് (ഒഞ്ചിയം ),ടി പി മിനി ക (ഏറാമല ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . കെ പി ഗിരിജ , പി.വി ലവ്‌ലിൻ വി കെ സന്തോഷ് കുമാർ , നിഷ പുത്തൻ പുരയിൽ , കോട്ടയിൽ രാധാകൃഷ്ണൻ , കവിത അനിൽ കുമാർ, , ടി പി ബിനിഷ്, എം കെ ഭാസ്ക്കരൻ , പറമ്പത്ത് പ്രഭാകരൻ, പി എം അശോകൻ, പ്രദീപ് ചോമ്പാല , എസ് എസ് ശരത്ത്, ബാബു പറമ്പത്ത്, കെ ഭാസ്ക്കരൻ, ഒ.കെകുഞ്ഞബ്ദുള, കെ രജിത്ത് കുമാർ, ത റഫീക്ക് അഴിയൂർ , കെ എം സത്യൻ , മുബാസ് കല്ലേരി, റഫീക്ക് അഴിയൂർ വി മധുസൂദനൻ , .എന്നിവർ സംസാരിച്ചു. തുടർന്ന് മെഗാകൈകൊട്ടിക്കളി, കളരിപ്പയറ്റ് എന്നിവ അരങ്ങേറി .
kadathanattangam cultural festival of Kalaripayattu begins Chombal