വടകര കുട്ടോത്ത് മൂന്ന് പേർക്ക് കുത്തേറ്റ സംഭവം; അക്രമം മുൻവൈരാ​ഗ്യത്തെ തുടർന്നെന്ന് പോലീസ്

വടകര കുട്ടോത്ത് മൂന്ന് പേർക്ക് കുത്തേറ്റ സംഭവം; അക്രമം മുൻവൈരാ​ഗ്യത്തെ തുടർന്നെന്ന് പോലീസ്
May 4, 2025 01:12 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) വടകര കുട്ടോത്ത് അയൽവാസി മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത് മുൻവൈരാ​ഗ്യത്തെ തുടർന്നാണെന്ന് പോലീസ്. ​അക്രമത്തിൽ ​ഗുരുതരമായി പരിക്കേറ്റ മലച്ചാൽ പറമ്പത്ത് ശശിയുടെ ശസ്ത്രക്രിയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പൂർത്തിയായി. കത്തി കൊണ്ടുള്ള ആക്രമണത്തിൽ വയറിലും നെഞ്ചിലുമാണ് മൂന്നുപേർക്കും കുത്തേറ്റത്.

ശശിയെ കൂടാതെ രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും ചികിത്സയിലാണ്. ശശിയുടെ സഹോദരനാണ് കുത്തേറ്റ രമേശൻ. ഇവരുടെ അയൽവാസി ഷാനോജാണ് ഇന്നലെ രാത്രി ഏഴരയോടെ അക്രമം നടത്തിയത്. പ്രതി ഷനോജിന്റെ അറസ്റ്റ് വടകര പോലീസ് രേഖപ്പെടുത്തി. സിഐ കെ മുരളീധരന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Three people stabbed Kutoth Vadakara violence stemmed from previous enmity

Next TV

Related Stories
 ഉപ്പിലാറമല സന്ദർശിച്ചു; ജനങ്ങളുടെ ആശങ്കകൾ മേലധികാരികളെ അറിയിക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

May 4, 2025 02:50 PM

ഉപ്പിലാറമല സന്ദർശിച്ചു; ജനങ്ങളുടെ ആശങ്കകൾ മേലധികാരികളെ അറിയിക്കും -കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ

ഉപ്പിലാറമല കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽഎ സന്ദർശിച്ചു ....

Read More >>
റോഡ് തുറന്നു; ചെക്കായ്മുക്ക് -കുറ്റിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

May 4, 2025 12:23 PM

റോഡ് തുറന്നു; ചെക്കായ്മുക്ക് -കുറ്റിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

ചെക്കായ്മുക്ക് -കുറ്റിവയൽ റോഡ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup