വടകര: (vatakara.truevisionnews.com) സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും വടകര ജനമൈത്രി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവത്‌കരണവും ഫുട്‌ബോൾ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. വടകര ഇൻസ്പെക്ടർ ഓഫ് പോലീസ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.


സ്‌കൂൾ പ്രിൻസിപ്പാൾ ഡോ. അബ്ദുൽ റഊഫ് കെ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റേഷൻ എസ്‌എച്ച്‌ഒ രഞ്ജിത്ത്, അധ്യാപികമാരായ രാഖി.കെ, രഞ്ജിഷ.കെ, സുവർണ കുമാരി.സി, ഷീജ.പി, സുജില ടി.പി, ഫസ്‌ന.കെ, ഫർസാന പി.പി, ജോഷിമ ടി.പി, ശ്യാമ കെ.എം, ഷിനി പി.വി, സിൻസി ജി.എസ്, മുർഷിദ സി.എം, സിനിഷ.പി, സുലൈഖ കെ.കെ എന്നിവർ സംസാരിച്ചു.
സ്കൂൾ മാനേജർ ഫൈസൽ സ്വാഗതവും അമ്പിളി പി.ഡി നന്ദിയും പറഞ്ഞു. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് കെ.എം വിനോദ് നേതൃത്വം നൽകി. 10 ദിവസത്തെ ക്യാമ്പിൽ 20 കുട്ടികളാണ് പങ്കെടുക്കുന്നത്
Football camp Anti drug awareness campaign