വടകര: (vatakara.truevisionnews.com) മഹാത്മ കുടുംബ സംഗമം സംഘടിപ്പിച്ച് ഇരുപത്തിയഞ്ചാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി . കെ പി സി സി സെക്രട്ടറി അഡ്വ: ഐ മൂസ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡൻ്റ് സി വി പ്രദീശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് സതീശൻ കുരിയാടി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് വി കെ പ്രേമൻ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു.


ചിറപ്പുറത്ത് നാരായണൻ, ചിറപ്പുറത്ത് രാമചന്ദ്രൻ ,കുയ്യാലിൽ ലീല എന്നീ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു. എൻ എം എം എസ് വിജയി സായ് കൃഷ്ണയെയും ചടങ്ങിൽ അനുമോദിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ അജിത്ത് പ്രസാദ് കുയ്യാലിൽ , യാജീവ് ,ശശി, കമറുദീൻ, മഹിള കോൺഗ്രസ്സ് നേതാവ് ബിന്ദു കയ്യാലിൽ എന്നിവർ സംസാരിച്ചു. നിരേഷ് സ്വാഗതവും ഷാജി പുളിയുള്ളതിൽ നന്ദിയും പറഞ്ഞു.
25th Ward Congress Committee Mahatma Kudumba Sangamam