വടകര: (vatakara.truevisionnews.com)കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പുതുപ്പണം ഡിസ്ട്രിബ്യൂട്ടറി കനാൽ അപകടാവസ്ഥയിൽ. കുട്ടോത്ത് മമ്മളീ വട്ടബത്ത് സ്ഥിതിചെയ്യുന്ന കനാലും മേൽപ്പാലവുമാണ് തകർന്ന് അപകടാവസ്ഥയിലായത്.


ഉദയം അങ്കണവാടിമുതൽ ചെട്ടിയാത്ത് യു പി സ്കൂൾ, ജെ എൻ എം ഗവ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പ്രധാനനടപ്പാതയും പുതുപ്പണം പ്രദേശത്തേക്കുള്ള പ്രധാന ജലസ്രോതസ്സുമാണ് തകർന്ന് വീണിട്ടുള്ളത്. കനാലിന് 40 വർഷത്തിലധികം പഴക്കമുണ്ട്. അപകടാവസ്ഥയിലായ കനാൽ പുതുക്കിപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
The Puthuppanam Distributary Canal danger