May 6, 2025 08:27 PM

വടകര: (vatakara.truevisionnews.com) സമൂഹത്തിലെ എല്ലാ വേര്‍തിരിവുകള്‍ക്കെതിരെയും ശക്തമായ സമീപനം കൈക്കൊണ്ട സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിലുള്ള മൂന്നു ദിവസത്തെ കലാമാമാങ്കം വടകരോത്സവം സീസണ്‍1 മെയ് 16,17,18 തിയ്യതികളില്‍ ഓര്‍ക്കാട്ടേരി പി.കെ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം വടകര മുന്‍സിപ്പല്‍ പാര്‍ക്കില്‍ നടന്നു.

ഷാഫി പറമ്പില്‍ എം.പി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത നര്‍ത്തകിയും സൗത്ത്ഏഷ്യന്‍ ഫ്രട്ടേണിറ്റി വൈസ് ചെയര്‍മാനുമായ ചിത്ര സുകുമാരന്‍ പദ്ധതി വിശദീകരിച്ചു. വ്യക്തകളുടെതന്നിലേക്കുതന്നെ ഒതുങ്ങുന്ന സ്വഭാവമാണ് ലഹരി അടക്കമുള്ള മേഖലകളിലേക്ക് സമൂഹം പോകുന്നതിന് കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

2001ല്‍ സൗത്ത് ഏഷ്യന്‍ ഫ്രട്ടേണിറ്റി പാക്കിസ്ഥാനില്‍ കലാപരിപാടിയുമായി പോയപ്പോള്‍ അതിര്‍വരമ്പുകളില്ലാത്ത സ്‌നേഹമാണ് തങ്ങള്‍ക്ക് കിട്ടിയതെന്ന് അവര്‍ ഓര്‍ത്തു. കലയിലൂടെ മാനവികത ഉയർത്തിപ്പിടിക്കുന്ന വടകരോത്സവം ഒരു തുടർച്ചയായി കൊണ്ടു പോകാനാണ് ആഗ്രഹിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച് ഷാഫി പറമ്പിൽ എം.പി പറഞ്ഞു.

പ്രശസ്ത ഗായകന്‍ വി.ടി മുരളി എന്‍.വേണുവിന് നല്‍കി ലോഗോ പ്രകാശനം ചെയ്തു. വടകരോത്സവം ജനറല്‍ കണ്‍വീനര്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. എം.സി വടകര, ഒ.കെ കുഞ്ഞബ്ദുല്ല, പി.കെ കോയ, സതീശന്‍ കുരിയാടി, സൗത്ത് ഏഷ്യ ഫ്രട്ടേണിറ്റി സ്റ്റേറ്റ് കോഡിനേറ്റര്‍ മായാറാണി, ടി.വി സജേഷ്, ടി.പി മിനിക, പറമ്പത്ത് പ്രഭാകരൻ, അഡ്വ. ഇ. നാരായണൻനായർ, പി.എസ് രഞ്ജിത്ത് കുമാർ, പി.ബാബുരാജ് അഡ്വ. പി.ടി.കെ നജ്മല്‍, സി.നിജിന്‍ സംസാരിച്ചു.

ഭാരവാഹികളായി ഷാഫി പറമ്പില്‍ എം.പി(ചെയര്‍മാന്‍), കെ.കെ രമ എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല(വര്‍ക്കിംങ് ചെയര്‍മാന്‍), കോട്ടയില്‍ രാധാകൃഷ്ണന്‍(ജന.കണ്‍വീനര്‍), എന്‍.വേണു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Vadakarotsavam Season one festival orkkatteri

Next TV

Top Stories










News Roundup