വടകര: രാജീവ്ഗാന്ധി കൾച്ചറൽ ഫോറവും സൗത്ത് ഏഷ്യൻ ഫ്രട്ടേണിറ്റിയും സംയുക്തമായി നടത്തുന്ന വടകരോത്സവം ഓർക്കാട്ടേരിയെ ആവേശത്തിലാഴ്ത്തുന്നു. ഓർക്കാട്ടേരി പി.കെ മെമ്മോറിയൽ സ്‌കൂൾ ഗ്രൗണ്ടിൽ ആഘോഷങ്ങൾക്കെല്ലാം നിറ സാന്നിധ്യം.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെയും വൈവിധ്യമാർന്ന കലാരൂപങ്ങൾ ആസ്വദിക്കാൻ വൻ ജനാവലിയാണ് തടിച്ചുകൂടിയിരിക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സംഗമഭൂമിയായി ഓർക്കാട്ടേരി മാറിയപ്പോൾ ഈ കലാവിരുന്ന് ആസ്വദിക്കാൻ കുടുംബ സമേതമാണ് ജനങ്ങൾ എത്തുന്നത്.
നേരിൽ കണ്ടിട്ടില്ലാത്ത ഓരോ കലാരൂപവും വിസ്മയത്തോടെ ആസ്വദിക്കുകയാണ്. രണ്ടാം ദിവസത്തെ സാംസ്‌കാരിക സമ്മേളനം മണിപ്പൂർ സാംസ്‌കാരിക വകുപ്പ് മുൻ ഡയറക്ടർ ഡോ.എൽ.ഉപേന്ദ്ര ശർമ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ ചെറുവാട്ട് അധ്യക്ഷനായി. ശരീഫ് ഉൾ ഇസ്ലാം, നൗഷാദ് അലം മൻസൂരി, പരംജിത് സിംഗ് മാൻ, ഒഞ്ചിയം ബാബു, മൊയ്തു താഴത്ത്, ജഗദീഷ് പാലയാട്ട് എന്നിവർ സംസാരിച്ചു.
South Asian art gathering Orkattery Vadakarotsavam