May 18, 2025 02:02 PM

വടകര: (vatakara.truevisionnews.com) മൂരാട് പാലത്തിന് സമീപമുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകര ചോറോട് ചേന്ദമംഗലം സ്വദേശി സത്യനാഥനാണ് മരിച്ചത്.

മെയ് 11ന് വൈകിട്ട് 3.15 ഓടെയാണ് മാഹിയിൽനിന്ന് വടകര അഴിയൂരിലേക്ക് വിവാഹം കഴിഞ്ഞുള്ള സൽക്കാരത്തിനായി പോവുകയായിരുന്ന ആറംഗസംഘം അപകടത്തിൽപ്പെട്ടത്. കാർ മൂരാട് പമ്പിൽ നിന്നു പെട്രോൾ നിറച്ചതിനുശേഷം യാത്ര തുടർന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടമല കുന്നുമ്മൽ ഷിഖിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരും മരിച്ചിരുന്നു. 

ഗുരുതരമായി പരിക്കേറ്റ സത്യനാഥൻ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി.


Another person dies who was injured moorad road accident vadakara

Next TV

Top Stories










News Roundup






GCC News