വടകര: (vatakara.truevisionnews.com) കനത്ത മഴയിൽ വടകരയിൽ ദേശീയ പാത നിർമാണ പ്രവൃത്തി നടക്കുന്ന കരിമ്പനപ്പാലത്ത് വെള്ളം കയറുന്നതിന് പരിഹാരമാവുന്നു. പാലം നിർമാണ പ്രവൃത്തി നടക്കുന്ന ഇവിടെ നിലവിൽ കിഴക്കുഭാഗത്ത് പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഈ പാലത്തിലൂടെ വാഹന ഗതാഗതം തിരിച്ചുവിടും.
പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് താൽക്കാലിക റോഡും ഇതോടൊപ്പം നിർമിക്കും. നിലവിൽ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പൊളിച്ചുമാറ്റി വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള നടപടിയും സ്വീകരിക്കും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ സ്ഥലം സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് നിർമാണ കമ്പ നി പ്രതിനിധികളുമായി സംസാരിച്ചാണ് പരിഹാരമുണ്ടാക്കിയത്.


കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് വടകര പു തിയ ബസ് സ്റ്റാൻഡ്, പാർക്ക് റോ ഡ്, നാരായണ നഗരം, കണ്ണങ്കുഴി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ദേശീയപാത നിർമാണ പ്രവൃത്തിയുടെ ഭാഗമായി കരിമ്പനപ്പാലത്ത് നടക്കുന്ന ഓവുചാൽ നിർമാണ പ്രവൃത്തിയാണ് വെള്ളം കെട്ടിനിൽക്കുന്നതിന് കാരണമായത്.
കരിമ്പന തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് താൽക്കാലികമായി നിർമിച്ച ദേശീയപാതയുടെ അരിക് വശം മണ്ണിടിച്ചിൽ ഭീഷണിയിലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ച് വെള്ളക്കെട്ട് ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം താൽക്കാലിക പരിഹാരം ഉണ്ടാക്കിയത്.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ എം ബിജു, വി കെ വി നു പി ഗിരീശൻ, കെ കെ ബൈജു, അദാനി ഗ്രൂപ്പ് പ്രതിനി ധി സാരംഗ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു
waterlogging Karimpana Bridge resolved