വടകര: നവീകരിച്ച വടകര റെയിൽവേ സ്റ്റേഷൻ ഉദ്‌ഘാടനത്തിനൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. രാവിലെ 9.15ന് ഉദ്ഘാടനച്ചടങ്ങുകൾ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കും. എംപി, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംബന്ധിക്കും.
അമൃത് ഭാരത് പദ്ധതിപ്രകാരം 22 കോടി ചെലവിൽ ബൃഹത്ത് വികസനമാണ് വടകരയിൽ പൂർത്തിയായത്. അത്യാധുനിക സൗകര്യങ്ങളാണ് സ്‌റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്. 710 മീറ്റർ നീളമുള്ള മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 8582 സ്ക്വയർ മീറ്റർ പാർക്കിങ് സൗകര്യമാണ് വാഹനങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്, ഇരിപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി ക്യാമറകൾ, കോച്ച് പൊസിഷൻ ഡിസ്പ്ലേ ബോർഡുകൾ തുടങ്ങിയവയെല്ലാം സ്റ്റേഷനിൽ സജ്ജീകരിച്ചിട്ടുണ്ട്.


പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ ചതുർവേദി, എഡിആർ എം.എസ്.ജയകൃഷ്ണൻ തുടങ്ങിയ റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥർ കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി.
Inauguration tomorrow Vadakara railway station renovation completed