വടകര: മഴ കനക്കുന്ന സാഹചര്യത്തിൽ ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കുള്ള ആശങ്ക ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
ജില്ലയിലും പരിസരപ്രദേശങ്ങളിലും ദേശീയപാത നിർമ്മാണ സ്ഥലങ്ങളിൽ പ്രവർത്തി പുരോഗമിക്കുന്ന സ്ഥലങ്ങളിൽ മഴ കനത്തതോട് കൂടി പലസ്ഥലങ്ങളിലും വിള്ളലും മണ്ണിടിച്ചിലും സംഭവിച്ചത് മറ്റ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളിൽ വലിയ ഭയവും ആശങ്കയുമാണ് സൃഷ്ടിച്ചിരിക്കുന്നത്.


ദേശീയപാത നിർമ്മാണ അതോറിറ്റി ടെൻഡർ വിളിച്ച് നൽകിയ റോഡുകൾ തകരുന്നത് ടെൻഡറിലെ അപാകതയും കരാറുകാരുടെ അനാസ്ഥയും ആണെന്ന് യോഗം കുറ്റപ്പെടുത്തി. അതിൽ കൃത്യമായ അന്വേഷണം വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
പല സ്ഥലങ്ങളിലും പ്രകൃതി സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.ഇതിലെ അശാസ്ത്രീയത ഉടൻ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജില്ലാ കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
ആർ വൈ ജെ ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കിരൺജിത്ത് അധ്യക്ഷനായി. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ പ്രവീൺ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര്,രാഗേഷ് കരിയാത്തൻകാവ്,ഗഫൂർ മണലൊടി, എസ് കെ ഇംതിയാസ്, രജിലാൽ മാണിക്കോത്ത്, ലാൽപ്രസാദ്, എൻ പി മഹേഷ് ബാബു, അർജുൻ മഠത്തിൽ, ജിൻസ് ഇടമനശ്ശേരി എന്നിവർ സംസാരിച്ചു.
People concerns regarding national highway construction work should be addressed immediately RYJD