Jun 21, 2025 12:39 PM

വടകര: ( vatakaranews.in ) ആയഞ്ചേരിയിൽ നിന്നും കാണാതായ പതിനാലു വയസുകാരൻ മാനന്തവാടിയിലേക്ക് പോയതായി വിവരം. ഒതയോത്ത് അഷ്റഫിന്റെ മകൻ റാദിൻ ഹംദാനെയാണ് ഇന്നലെ മുതൽ കാണാതായത് . കുറ്റ്യാടിയിൽ നിന്നും മാനന്തവാടിക്കുള്ള ബസിന് ടിക്കറ്റ് എടുത്തതയാണ് വിവരം.

ഇന്നലെ വൈകീട്ട് നാല് മണിക്ക് ശേഷം വീട്ടുകാരോട് പറയാതെ റാദിൻ വീടുവിട്ട് പോവുകയായിരുന്നു. തുടർന്ന് രാത്രിയായിട്ടും യാതൊരു വിവരവും ലഭിക്കാതെ വന്നതോട ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്പോലീസിൽ പരാതിപ്പെടുകയായിരുന്നു.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , 7034006085, 9961336757 എന്നീ നമ്പറുകളിലോ അറിയിക്കേണ്ടതാണ്.

Incident missing old boy from Ayancheri Information gone Mananthavady

Next TV

Top Stories










News Roundup






//Truevisionall