കുറ്റ്യാടി ജലസേജന പദ്ധതിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം -താലൂക്ക് വികസന സമിതി

കുറ്റ്യാടി ജലസേജന പദ്ധതിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണം -താലൂക്ക് വികസന സമിതി
Jun 21, 2025 09:39 PM | By Jain Rosviya

വടകര : (vatakara.truevisionnews.com)അൻപത് വർഷം പിന്നിട്ട കുറ്റ്യാടി ജലസേജന പദ്ധതി നേരിടുന്ന ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ കേരള സർക്കാർ 180 കോടി രൂപ അനുവദിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി. 1972 ൽ ആരംഭിച്ച് 1993 ൽ പൂർണമായും കമ്മീഷൻ ചെയ്ത കോഴിക്കോട് ജില്ലയിലെ ഏക ജലസേജന പദ്ധതിയാണ് കുറ്റ്യാടി ജലസേജന പദ്ധതി.

വലതു കര, ഇടതു കര കനാലുകളായി 603 കിലോമീറ്റർ നീളത്തിൽ ആണ് വടകര കൊയിലാണ്ടി താലൂക്കുകളിലായി കനാൽ ശ്യംഗലകൾ . പ്രധാനമായും നെല്ലുൽപാതന വർദ്ധനവിനും മറ്റ് കാർഷിക ഉൽപന്നങ്ങളുടെ ഉൽപാതന വളർചക്കും സഹായകരമായാണ് പദ്ധതി വിഭാവനം ചെയ്തത്.

കനാലുകൾ പല പ്രദേശങ്ങളിലും തകർന്നു , കനാൽ കരകൾ മണ്ണിടിഞ്ഞ് വീണ് വെളളം ഒഴു കാത്ത സാഹചര്യം പല സ്ഥലങ്ങളിലും വന്ന് ചേർന്നിരിക്കുന്നു. പല സ്ഥലങ്ങളിലേയും അക്വ ഡേറ്റുകൾ ഏത് നിമിഷവും തകർന്ന് വീഴാൻ സാഹചര്യത്തിലാണ്. നിരവധിയായ ക്വാട്ടേർസ്യകൾ തകർച്ചയിലാണ്.

180 കോടി രൂപ പദ്ധതി പുനരുദ്ധീരിക്കാൻ ആവിശ്യമാണ്. സർക്കാർ ഫണ്ട് അനുവദിക്കാൻ നടപടികൾ സ്വീകരിക്കണം . പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയിൽ നൂറ് കണക്കിന് ഏക്ര ഭൂമി ഉപയോഗ ശൂന്യ മായി കിടക്കുയാണ്. സർകാരിന്റെ വിവിധ പദ്ധതികൾക്ക് വേണ്ടി ഭൂമി വിട്ട് നൽകണം .

പല സ്ഥലങ്ങളിലും ഭൂമി പലരും കൈയേറി കൈവശപെടുത്തിയിരിക്കുയാണ് സർവെ നടത്തി ഭൂമി ആകെ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കമെന്നും വടകര താലൂക്ക് വികസന സമിതി യോഗം സർക്കാറിനോട് ആവിശ്യപെട്ടു.

സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം താലൂക്ക് വികസന സമിതിയിൽ വിഷയം ഗൗരവമായി ഉന്നയിച്ചത്. പുറുന്തോടത്ത് സുകുമാരൻ അധ്യക്ഷത വഹിച്ചു. എ ടി ശ്രീധരൻ പി പി രാജൻ, പ്രദീപ് ചോം മ്പാല, ബാബു വട്ടക്കണ്ടി, തഹസിൽദാർ രഞ്ജിത്ത്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു

deplorable condition Kuttiadi water supply project must resolved Taluk Development Committee

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories










News Roundup






//Truevisionall