'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

'വായന വർത്തമാനം'; പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു
Jun 23, 2025 12:05 PM | By Jain Rosviya

വടകര:( vatakaranews.in )പാലയാട് ദേശീയ വായനശാലയുടെ ആഭിമുഖ്യത്തിൽ 'വായന വർത്തമാനം' എന്ന വിഷയത്തിൽ പ്രഭാഷണവും പി.എൻ.പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു. റിട്ട. അദ്ധ്യപകനും പ്രഭാഷകനുമായ വിജയകുമാർ പറമ്പത്ത് വിഷയം അവതരിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

ഭാവനാ സങ്കൽപത്തിൽ രൂപാന്തരപ്പെട്ട ഒട്ടുമിക്ക പുരാണ കഥകളിലെ ഉള്ളടക്കത്തിനും വർത്തമാനകാല ജീവിതവുമായി ദൃഢമായ ബന്ധമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ജീവിത പാതയിൽ അവനവന് ഉണ്ടാകുന്ന യഥാർത്ഥ അനുഭവങ്ങളുടെ പതിന്മടങ്ങ് അനുഭവങ്ങൾ വായന സമ്മാനിക്കുന്നുവെന്നും വായനയാണ് മനുഷ്യന് ധൈര്യത്തോടെ ഉച്ചത്തിൽ വർത്തമാനം പറയാൻ ഊർജം പകരുന്നതെന്നും അദ്ധേഹം പറഞ്ഞു.

വർത്തമാനകാല ജീവിത സാഹചര്യത്തിലെ വിഷമതകളും പ്രയാസങ്ങളും ലഘൂകരിച്ച് പ്രതീക്ഷയുടെ തുരുത്ത് തീർക്കുന്നതിൽ വായന വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കൂടി പറഞ്ഞുവെച്ചാണ് പ്രഭാഷണം അവസാനിച്ചത്.

ലൈബ്രറി പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിരുന്ന പി.ൻ.പണിക്കറെ അനുസ്മരിച്ചു കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്.

ചടങ്ങിൽ വായനശാല പ്രസിഡണ്ട് കെ.കെ.രാജേഷ് അദ്ധ്യക്ഷനായി. സിക്രട്ടറി സി.എച്ച്. ശ്രീനിവാസൻ വിജയൻ വി.കെ., ഗിരീഷ് ബാബു കെ.കെ., ഷഫീക്ക് സി.പി., ബാലകൃഷ്ണൻ ബി.കെ., മനോജ് കുമാർ കെ.എം., സജിത സി.കെ. . എന്നിവർ സംസാരിച്ചു.സതീഷ് കുമാർ ബി., ഷൈജു എം.കെ. സജി പി.കെ. സുരേന്ദ്രൻ പി.ലിഷ പി.കെ തുടങ്ങിയവർ നേതൃത്വം നൽകി.

Lecture and PNPanicker memorial organized

Next TV

Related Stories
സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

Jul 11, 2025 07:15 PM

സി പി എ എസ് പദ്ധതി; സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട് കൈമാറി

സി പി എ എസ് പദ്ധതി, സന്തോഷിൻ്റെ കുടുംബത്തിന് സഹായ ഫണ്ട്...

Read More >>
ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

Jul 11, 2025 06:19 PM

ബോട്ട് ലാസ്‌കര്‍; വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ ക്ഷണിച്ചു

ബോട്ട് ലാസ്‌കര്‍, വടകര തീരദേശ പോലീസ് സ്റ്റേഷനില്‍ അപേക്ഷ...

Read More >>
രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

Jul 11, 2025 05:16 PM

രണ്ടാം വര്‍ഷ ഡിപ്ലോമ; വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സ്‌പോട്ട്...

Read More >>
ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

Jul 11, 2025 04:01 PM

ശില്പശാല 16 ന്; സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു

സർഗാലയയിലേക്ക് കരകൗശലവിദഗ്ദ്ധരെ തെരഞ്ഞെടുക്കുന്നു, ശില്പശാല 16...

Read More >>
വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

Jul 11, 2025 03:04 PM

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക് മാറ്റി

വടകരയിലെ ഗാന്ധിഫെസ്റ്റ് ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിലേക്ക്...

Read More >>
Top Stories

News Roundup

//Truevisionall