---
title: "ഒളിമ്പിക് ദിനാഘോഷം; കരാട്ടെ മത്സരത്തിൽ പങ്കെടുത്തത് 200 കായിക താരങ്ങൾ"
english_title: "Olympic Day celebration 200 athletes participated karate competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/297912/olympic-day-celebration-200-athletes-participated-karate-competition"
published_at: "2025-06-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6858eb6eab14e_karate.jpg"
keywords: []
---

# ഒളിമ്പിക് ദിനാഘോഷം; കരാട്ടെ മത്സരത്തിൽ പങ്കെടുത്തത് 200 കായിക താരങ്ങൾ

> **Lead Summary:** **വടകര: **ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ, ജില്ലാ സ്പോട്സ് കൌൺസിൽ , ജില്ല കരാട്ടെ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക്ക് ദിനാചരണം നടത്തി .ഐ. പി. എം സ്റ്റെഡിയത്തിൽ നടത്തിയ ദിനാഘോഷം റിട്ട: ബി എസ് എഫ് ഡപ്യൂട്ടി കമാന്റ് കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ, ജില്ലാ സ്പോട്സ് കൌൺസിൽ , ജില്ല കരാട്ടെ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക്ക് ദിനാചരണം നടത്തി .ഐ. പി. എം സ്റ്റെഡിയത്തിൽ നടത്തിയ ദിനാഘോഷം റിട്ട: ബി എസ് എഫ് ഡപ്യൂട്ടി കമാന്റ് കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.

ഇതിന്റെ ഭാഗമായി നടത്തിയ കരാട്ടെ കത്ത മത്സരം ശ്രദ്ധേയമായി . ജില്ലയിലെ വിവിധ ക്ലബ്ബുകളിൽ നിന്നും 200 കായിക താരങ്ങൾ പങ്കെടുത്തു. കരാട്ടെ അസോസിയേഷൻ . ജില്ല പ്രസിഡണ്ട് പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.വോളി ബോൾ. കോച്ച് വി എം ഷിജിത്ത്, .പ്രദീപ് ചോമ്പാല, പി.കെ വിജയൻ ,കെ രമേഷ് , കെ രതിഷ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/297912/olympic-day-celebration-200-athletes-participated-karate-competition)