---
title: "ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി"
english_title: "radhin hamdan who went missing from Ayanchery was found Kozhikode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/298003/radhin-hamdan-who-went-missing-from-ayanchery-was-found-kozhikode"
published_at: "2025-06-23T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685943bc014af_missing.jpg"
keywords: []
---

# ആയഞ്ചേരിയിൽ നിന്ന് കാണാതായ റാദിന് ഹംദാനെ കോഴിക്കോട് നിന്നും കണ്ടെത്തി

> **Lead Summary:** **വടകര: ** ആയാഞ്ചേരിയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കണ്ടെത്തി. കോഴിക്കോട് മിഠായി തെരുവിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ യാണ് ജൂൺ 20തിന് വൈകീട്ടോടെ കാണാതായത്.

## Article Content

**വടകര: ** ആയാഞ്ചേരിയിൽ നിന്നും കാണാതായ റാദിന് ഹംദാനെ കണ്ടെത്തി. കോഴിക്കോട് മിഠായി തെരുവിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ഒതയോത്ത് അഷ്റഫിന്‍റെ മകൻ റാദിൻ ഹംദാനെ യാണ് ജൂൺ 20തിന് വൈകീട്ടോടെ കാണാതായത്.

ഇന്നലെ മുതൽ തിരച്ചിലിനിറങ്ങിയ കോട്ടപ്പള്ളി സ്വദേശികളായ തമ്പാൻ നാസർ കരുവാണ്ടി ഷംസു എന്നിവരടങ്ങിയ സംഘം ആണ് റാദിനെ കോഴിക്കോട് നിന്നും കണ്ടെത്തിയത്.

മിഠായി തെരുവിലൂടെ നടക്കുകയായിരുന്ന റാദിനെ തിരിച്ചറിഞ്ഞ ഷംസു അവനെ പേരെടുത്തു വിളിക്കുകയായൊരുന്നു. ആദ്യം റാദിൻ ഓടിയെങ്കിലും പിന്നാലെ എത്തിയ ശംസുവും നാസറും കൂടെ കുട്ടിയെ പിടികൂടി. കോഴിക്കോട് പോലിസ് സ്ഥലത്തെത്തി കുട്ടിയെ വടകരയിലേക്ക് കൊണ്ട് പോയി. വടകര സ്റ്റേഷനിൽ നിന്നും വീട്ടുകാർക്ക് കൈമാറും.

വൈകുന്നേരം വീട്ടിൽ നിന്നും വീട്ടുകാരോട് പറയാതെ ഇറങ്ങിയ റാദിൻ കുറ്റ്യാടി എത്തിയതായും അവിടെ നിന്ന് മാനന്തവാടിക്ക് ബസ് ടിക്കറ്റ് എടുത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാനന്തവാടിയിൽ എത്തിയ ശേഷം അവിടെ അടുത്തുള്ള ഒരു കടയിൽ ബെംഗളൂരു ബസ്സിന്‍റെ സമയം അന്വേഷിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

ഇതിനുശേഷം പിന്നീട് കുട്ടിയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കുട്ടി നിലവിൽ സുരക്ഷിതമാണെന്നും എന്തിനാണ് വീടുവിട്ട് ഇറങ്ങിയതെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/298003/radhin-hamdan-who-went-missing-from-ayanchery-was-found-kozhikode)