ജീവനും സ്വത്തിനും സുരക്ഷയില്ല; 'വന്യജീവി ആക്രമണത്തിൽ പ്രതിരോധ നടപടികൾ താളം തെറ്റുന്നു' - ഷാഫി പറമ്പിൽ എംപി

ജീവനും സ്വത്തിനും സുരക്ഷയില്ല; 'വന്യജീവി ആക്രമണത്തിൽ പ്രതിരോധ നടപടികൾ താളം തെറ്റുന്നു' - ഷാഫി പറമ്പിൽ എംപി
Jul 28, 2025 12:29 PM | By Anusree vc

വടകര: (vatakara.truevisionnews.com) വന്യജീവി ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പ്രതിരോധ നടപടികളെ രൂക്ഷമായി വിമർശിച്ചു ഷാഫി പറമ്പിൽ എംപി. മലയോര മേഖലകളിൽ വന്യമൃഗ ആക്രമണങ്ങൾ രൂക്ഷമായതിനാൽ ജനജീവിതം ദുസ്സഹമാണെന്നും, കാർഷിക വിളകൾ നശിപ്പിക്കപ്പെടുന്നതിനൊപ്പം നിരവധി മനുഷ്യജീവനും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത സാഹചര്യത്തിൽ നിരവധി കുടുംബങ്ങൾ തങ്ങളുടെ വർഷങ്ങളുടെ അധ്വാനം ഉപേക്ഷിച്ച് സുരക്ഷിത ഇടം തേടി പോകാൻ നിർബന്ധിതരാവുകയാണെന്നും എംപി പറഞ്ഞു.

 സർക്കാരിന്റെ നിസ്സംഗ നിലപാടിനെയും രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെയും ഷാഫി പറമ്പിൽ വിമർശിച്ചു. കേന്ദ്ര നിയമത്തിന്റെ ന്യൂനതകളെ പെരുപ്പിച്ച് കാണിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും, നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര നിയമ ഭേദഗതി യാഥാർത്ഥ്യമാക്കാൻ പോലും സംസ്ഥാന സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലുള്ള സൗരവേലികൾ ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ശരിയായ പരിപാലനം ഇല്ലാത്തതിനാൽ തകർച്ചയിലാണെന്ന് എംപി ചൂണ്ടിക്കാട്ടി. കാട്ടാന ഭീതിയിൽ ഒരു മലയോര ഗ്രാമം മുഴുവൻ മുൾമുനയിൽ നിന്നപ്പോഴും ഭരണസംവിധാനം ക്രിയാത്മകമായി പ്രതികരിക്കാതിരുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്ക് പുറമെ തെരുവുനായ ആക്രമണം മൂലമുള്ള ഗുരുതര സാഹചര്യവും കണക്കിലെടുത്ത് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടിയെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു.

There is no security for life and property; 'Preventive measures against wildlife attacks are out of sync' - Shafi Parambil MP

Next TV

Related Stories
മുക്കടത്തും വയൽ വാഹനാപകടം; പരിക്കേറ്റവർ അപകടനില തരണം ചെയ്തു

Jul 28, 2025 03:33 PM

മുക്കടത്തും വയൽ വാഹനാപകടം; പരിക്കേറ്റവർ അപകടനില തരണം ചെയ്തു

മുക്കടത്തും വയൽ വാഹനാപകടം ; പരിക്കേറ്റവർ അപകടനില തരണം...

Read More >>
ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

Jul 28, 2025 12:32 PM

ആയഞ്ചേരി മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ചു പേർക്ക് പരിക്ക്

മുക്കടത്തുംവയലിൽ ഇന്നോവകാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക്...

Read More >>
ആയഞ്ചേരിയുടെ അഭിമാന താരങ്ങളെ ആദരിച്ച് എം.എസ്.എഫ്

Jul 28, 2025 11:30 AM

ആയഞ്ചേരിയുടെ അഭിമാന താരങ്ങളെ ആദരിച്ച് എം.എസ്.എഫ്

ആയഞ്ചേരിയുടെ അഭിമാന താരങ്ങളെ ആദരിച്ച്...

Read More >>
ഇനി പുതുവഴി ; പോതുകുറ്റി ഒടിക്കുനി താഴെ റോഡ് നാടിന് സമർപ്പിച്ചു

Jul 28, 2025 11:08 AM

ഇനി പുതുവഴി ; പോതുകുറ്റി ഒടിക്കുനി താഴെ റോഡ് നാടിന് സമർപ്പിച്ചു

പോതുകുറ്റി ഒടിക്കുനി താഴെ റോഡ് നാടിന്...

Read More >>
അശ്വതി രാജൻ അന്തരിച്ചു

Jul 27, 2025 08:23 PM

അശ്വതി രാജൻ അന്തരിച്ചു

അശ്വതി രാജൻ അന്തരിച്ചു...

Read More >>
 റോഡ് എവിടെ? മണിയാറത്ത് മുക്ക് മുതൽ വള്ളിക്കാട് വരെ യാത്ര വെള്ളക്കെട്ടിൽ

Jul 27, 2025 06:30 PM

റോഡ് എവിടെ? മണിയാറത്ത് മുക്ക് മുതൽ വള്ളിക്കാട് വരെ യാത്ര വെള്ളക്കെട്ടിൽ

ചോറോട് ഗ്രാമ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ റോഡുകളിൽ കുഴികൾ , യാത്ര ദുഷ്ക്കരം...

Read More >>
Top Stories










News Roundup






//Truevisionall