വില്യാപ്പള്ളി: (vatakara.truevisionnews.com)വില്യാപ്പള്ളി ടൗണിൽ തെരുവുനായ ശല്യവും ഗതാഗത കുരുക്കും രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടുകാർ ദിവസേന ബുദ്ധിമുട്ടിലാവുകയാണ്. അതിനാൽ, സ്കൂൾ വിദ്യാർത്ഥികളടക്കം യാത്ര ചെയ്യുന്ന ടൗണിൽ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന തെരുവുനായ ശല്യവും ഗതാഗത കുരുക്കും ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദൻ, ആർജെഡി സംസ്ഥാന വൈസ് പ്രസിഡണ്ട് ചാരുപാറ രവി, സോഷ്യലിസ്റ്റ് പ്രവർത്തകൻ മനക്കൽതാഴക്കുനി പൊക്കൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡണ്ട് എ.പി അമർനാഥ് അധ്യക്ഷത വഹിച്ചു.


പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആർജെഡി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എൻ മനോജിന് യോഗം സ്വീകരണം നൽകി. ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, മലയിൽ ബാലകൃഷ്ണൻ, കൊടക്കലാണ്ടി കൃഷ്ണൻ, വി.ബാലകൃഷ്ണൻ, എം.ടി.കെ സുരേഷ്, മലയിൽ രാജേഷ്, കെ.പി കുട്ടി, വി.പി കൃഷ്ണൻ, പി.പി രമേശൻ, ഒ.എം സിന്ധു, സച്ചിൻ ലാൽ എന്നിവർ സംസാരിച്ചു.
Solution to street dog nuisance and traffic congestion in Villiyapally must be found RJD