---
title: "അഴിയൂര്‍ ആവിക്കരയില്‍ തേങ്ങാക്കൂടയ്ക്ക്  തീപ്പിടിച്ചു"
english_title: "Coconut basket caught fire in Azhiyoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/35023/coconut-basket-caught-fire-in-azhiyoor"
published_at: "2022-03-31T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6245af0738a90_fire force.jpg"
keywords: []
---

# അഴിയൂര്‍ ആവിക്കരയില്‍ തേങ്ങാക്കൂടയ്ക്ക്  തീപ്പിടിച്ചു

> **Lead Summary:** **അഴിയൂര്‍: **ആവിക്കരയില്‍ തേങ്ങാ കൂടയ്ക്ക് തീപ്പിടിച്ചത് ഭീതി പരത്തി. കോഴി പുറത്ത് പുരുഷുവിന്റ ഉടമസ്ഥതയിലുള്ള വീടിനടുത്തു സ്ഥിതിചെയ്യുന്ന തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്.

## Article Content

**അഴിയൂര്‍: **ആവിക്കരയില്‍ തേങ്ങാ കൂടയ്ക്ക് തീപ്പിടിച്ചത് ഭീതി പരത്തി. കോഴി പുറത്ത് പുരുഷുവിന്റ ഉടമസ്ഥതയിലുള്ള വീടിനടുത്തു സ്ഥിതിചെയ്യുന്ന തേങ്ങാക്കൂടയ്ക്കാണ് തീപ്പിടിച്ചത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷ നിലയത്തില്‍ നിന്ന് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ സതീശന്റെ നേതൃത്വത്തില്‍ 2 യുണിറ്റ് സേന സംഭവസ്ഥലത്ത് എത്തി തീ പൂര്‍ണ്ണമായും അണച്ചു.

ഏതാണ്ട് മൂവായിരത്തോളം തേങ്ങ കത്തിനശിച്ചു.

സീനിയര്‍ ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍മാരായ ടി സജീവന്‍ , വിജിത് കുമാര്‍ എന്നിവരും ഫയര്‍& റെസ്‌കൂ ഓഫീസര്‍മാരായ ജോതികുമാര്‍ സി സി, ഷിജു കെ.എം, ആദര്‍ശ് വി.കെ, വിവേക്. , അര്‍ജുന്‍ .സി.കെ സുബാഷ്. പി.എം, അനുരാഗ് അശോക്, എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/35023/coconut-basket-caught-fire-in-azhiyoor)