അഴിയൂര്‍ സ്വദേശിനി റിസ്വാനയുടെ ദുരൂഹമരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

അഴിയൂര്‍ സ്വദേശിനി റിസ്വാനയുടെ ദുരൂഹമരണം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
May 21, 2022 09:15 PM | By Kavya N

വടകര: അഴിയൂര്‍ സ്വദേശിനിയായ 21കാരി റിസ്വാനയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

ഭര്‍തൃവീട്ടിലെ അലമാരക്കുള്ളില്‍ റിസ്വാനയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് വടകര റൂറല്‍ എസ് പി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല. ഈ മാസമാദ്യമാണ് വടകര അഴിയൂര്‍ സ്വദേശി റഫീഖിന്റെ മകള്‍ റിസ്വാനയെ കൈനാട്ടിയിലെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടിലെ അലമാരയില്‍ റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നായിരുന്നു നാട്ടുകാര്‍ കുടുംബത്തെ അറിയിച്ചത്.

അതേസമയം, റിസ്വാനയുടെ മരണവിവരം ഭര്‍തൃവീട്ടുകാര്‍ അറിയിക്കാതിരുന്നതിലും ആശുപത്രിയില്‍ ഭര്‍തൃവീട്ടുകാരെ കാണാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും റിസ്വാന ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനത്തിനിരയായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഭര്‍തൃവീട്ടിലെ പീഡനത്തെ കുറിച്ച്‌ മകള്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പിതാവ് റഫീഖ് പറയുന്നു.

ഭര്‍ത്താവ് ഷംനാസ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകള്‍ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. റിസ്വാന മരിച്ചവിവരം പൊലീസില്‍ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയില്‍ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.

റിസ്വാനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെന്ന് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കള്‍ പറയുന്നു.

Mysterious death of Azhiyoor resident Rizwana; Investigation District Crime Branch

Next TV

Related Stories
 #KPSTA |  സ്നേഹാദരം; ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ്ടിഎ

Sep 6, 2024 11:07 PM

#KPSTA | സ്നേഹാദരം; ഗുരുശ്രേഷ്ഠർക്ക് സ്വവസതിയിൽ സ്നേഹാദരം നൽകി കെപിഎസ്ടിഎ

വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് വേണ്ടി പ്രസിഡൻറ് കെ ഹാരിസ് സെക്രട്ടറി പി രാജീവൻ ട്രഷറർ ജിതിൻറാം എന്നിവർ ചേർന്ന് ഉപഹാരം...

Read More >>
#KarateChampionship | ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടി മേമുണ്ട സ്കൂൾ

Sep 6, 2024 10:59 PM

#KarateChampionship | ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ നേടി മേമുണ്ട സ്കൂൾ

ആറ് ഗോൾഡ് മെഡലും, ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റ് നേടിയാണ് മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ്...

Read More >>
 #cmdrf | മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545

Sep 6, 2024 08:59 PM

#cmdrf | മുക്കാളി യുവചേതന കല സാംസ്കാരിക വേദി വായനാടിനായി സമാഹരിച്ചത് 72,545

ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച എഴുപത്തി രണ്ടായിരത്തി അഞ്ഞൂറ്റി നാല്പത്തഞ്ചു രൂപ (72,545) മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

Read More >>
#ministerinstruction | മന്ത്രിയുടെ നിർദ്ദേശം; തിരുവള്ളൂരിലെ ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ലഭിക്കും

Sep 6, 2024 08:53 PM

#ministerinstruction | മന്ത്രിയുടെ നിർദ്ദേശം; തിരുവള്ളൂരിലെ ശുഭയുടെ തടഞ്ഞുവെച്ച ശമ്പളം ലഭിക്കും

പ്രായമായ അമ്മയും ജോലിക്ക് പോകാനാകാത്ത ഭർത്താവും രണ്ട് മക്കളുമടങ്ങുന്ന ശുഭയുടെ കുടുംബത്തിന് ഇത് ഏറെ പ്രയാസം...

Read More >>
 #MBRajesh | പരിഹാരം 14 വര്‍ഷത്തിനു ശേഷം; പലിശ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചുപിടിക്കും -മന്ത്രി എം ബി രാജേഷ്

Sep 6, 2024 04:28 PM

#MBRajesh | പരിഹാരം 14 വര്‍ഷത്തിനു ശേഷം; പലിശ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചുപിടിക്കും -മന്ത്രി എം ബി രാജേഷ്

മൂല്യനിര്‍ണ്ണയം നടത്തി രണ്ടാഴ്ച്ചക്കുള്ളില്‍ തുക നല്‍കണമെന്നും മന്ത്രി...

Read More >>
Top Stories










News Roundup






GCC News