---
title: "കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ഓർക്കാട്ടേരിയിൽ നടന്നു "
english_title: "Kerala Pravasi Sangham Onchiyam Area Conference was held at Orkatteri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45552/kerala-pravasi-sangham-onchiyam-area-conference-was-held-at-orkatteri"
published_at: "2022-05-28T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6291c8a297431_sammelanam.jpg"
keywords: []
---

# കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ സമ്മേളനം ഓർക്കാട്ടേരിയിൽ നടന്നു 

> **Lead Summary:** **വടകര:** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ സമ്മേളനം കെ. പി ലക്ഷ്മണൻ & പി.എം. നാണു നഗർ ഓർക്കാട്ടേരി ശിവദം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏ.കെ ബാലൻ പതാക ഉയർത്തി, കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

## Article Content

**വടകര:** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ സമ്മേളനം കെ. പി ലക്ഷ്മണൻ & പി.എം. നാണു നഗർ ഓർക്കാട്ടേരി ശിവദം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഏ.കെ ബാലൻ പതാക ഉയർത്തി, കെ പി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

പ്രസിഡണ്ട് ബാബു പറമ്പത്ത് അധ്യക്ഷതവഹിച്ചു. സി എച്ച് വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. തുടർന്ന് വിവിധ സബ് കമ്മിറ്റികൾ പ്രസീഡിയം ബാബു പറമ്പത്ത്, രവീന്ദ്രൻ എം. എൻ, വിമല നാരായണൻ, സ്റ്റിയറിംഗ് കമ്മിറ്റി - പ്രസീത ധർമ്മരാജ്, അശോകൻ സി കെ, ശശി പറമ്പത്ത്, മിനുട്സ്- വിജയൻ. സി. എച്ച്, ബാലകൃഷ്ണൻ കെ പി, പ്രമേയ കമ്മിറ്റി ഗിരീഷ് കെ കെ, സുധീർ, ഗിരീശൻ സിഎം തുടർന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ട്രഷററുമായ ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ശശി പറമ്പത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് മാങ്ങോട്ട് സുരേന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. 60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പ്രവാസി പെൻഷൻ നൽകുക എന്ന പ്രമേയം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു.

പുതിയ 25 അംഗ ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ശശി പറമ്പത്തിനെയും വൈസ് പ്രസിഡന്റ് മാരായി എംൻ രവീന്ദ്രൻ, ഗിരീശൻ സി എം, സദാനന്ദൻ, സെക്രട്ടറിയായി സി എച്ച് വിജയനെയും, ജോയിൻ സെക്രട്ടറിമാരായി കെ പി ബാലകൃഷ്ണൻ, അശോകൻ സി കെ, ദിൽഷാദ്, ട്രഷററായി കെ കെ ഗിരീഷിനെയും സമ്മേളനം തിരഞ്ഞെടുത്തു .എം എൻ രവീന്ദ്രൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45552/kerala-pravasi-sangham-onchiyam-area-conference-was-held-at-orkatteri)