---
title: "ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി"
english_title: "The gram sabha held a fraction of Chor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/45668/the-gram-sabha-held-a-fraction-of-chor"
published_at: "2022-05-28T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62922e2dcf308_ sabha.jpg"
keywords: []
---

# ചോറോട് ഭിന്നശേഷി ഗ്രാമസഭ നടത്തി

> **Lead Summary:** **വള്ളിക്കാട്: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ നടത്തി.അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭാ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

## Article Content

**വള്ളിക്കാട്: **ചോറോട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി ഗ്രാമസഭ നടത്തി.അത്താഫി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭാ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീമതി രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നിഷ എൻ തയ്യിൽ കരട് പദ്ധതി വിശദീകരിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷ രായ സി.നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, മെമ്പർമാരായ പുഷ്പമഠത്തിൽ, വി.പി.അബൂബക്കർ, മനീഷ് കുമാർ ടി പി, പ്രിയങ്ക, ലിസി പി, ഐ.സി ഡി എസ് സൂപ്പർവൈസർ സീന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/45668/the-gram-sabha-held-a-fraction-of-chor)