മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു

മടപ്പള്ളിക്ക് പുതിയ മുഖം; ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്  സർക്കാർ ലക്ഷ്യമിടുന്നത്- മന്ത്രി ആർ. ബിന്ദു
May 28, 2022 08:55 PM | By Divya Surendran

വടകര: നൈപുണ്യവികാസത്തിനും വ്യക്തിത്വ വികാസത്തിനും ഊന്നൽ നൽകി  ജനപക്ഷ വൈജ്ഞാനിക സമൂഹത്തെ വാർത്തെടുക്കാനാണ്, ഉന്നത വിദ്യാഭ്യാസ വകുപ്പിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ. ബിന്ദു. മടപ്പള്ളി ഗവ. കോളേജിൽ 4.32 കോടി രൂപ ചെലവിൽ കിഫ്ബി ഫണ്ടിൽ നിർമിച്ച കാൻ്റീൻ, ലൈബ്രറി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ കലാലയത്തിനും അതിൻ്റേതായ ജൈവികതയും ജനിതക രൂപവുമുണ്ട്. ഇതിനെ ശക്തിപ്പെടുത്തി വിദ്യാർഥി കേന്ദ്രീകൃതമായ അന്തരീക്ഷം വളർത്തിയെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് മാത്രമായി 1,800 കോടി രൂപ സർക്കാർ ബജറ്റിൽ വകയിരുത്തിയത് ഇത്തരം സമീപനങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്തും.


അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ സാർഥകമായ ഇടപെടലുകളാണ് ഉന്നത വിദ്യഭ്യാസ മേഖലയിൽ നടത്തി വരുന്നത്- മന്ത്രി പറഞ്ഞു കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിലൂടെ തൊഴിൽ രംഗങ്ങളിൽ പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് കടന്നു വരാൻ നൂതന പദ്ധതികൾ അടങ്ങിയ കോഴ്സുകളാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രി പ്രതിഭാ പുരസ്കാര സ്കോളർഷിപ്പ് ഏർപ്പെടുത്തിയത്, ഈ രംഗത്തെ ചരിത്രപരമായ ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രീയ ചിന്തയും പുരോഗമന ആശയങ്ങളുമുള്ള സർഗാത്മക കലാലയങ്ങളാണ് നാടിനാവശ്യമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.


പരിപാടിയിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഒ.കെ. ഉദയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ സി.കെ. നാണു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത്, വടകര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിം​ഗ് കമ്മിറ്റി ചെയർമാൻ കെ.എം. സത്യൻ, ഒഞ്ചിയം ​ഗ്രാമപഞ്ചായത്ത് ആരോ​ഗ്യ- വിദ്യഭ്യാസ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ യു.എം. സുരേന്ദ്രൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ് തുടങ്ങിയവർ സംസാരിച്ചു.

New face for Madappalli; The government aims to mold a democratic intellectual community. Point

Next TV

Related Stories
മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

Jul 4, 2022 09:00 PM

മടപ്പള്ളിയുടെ പശ്ചാത്തലത്തിൽ സിനിമ മടപ്പള്ളി യുണൈറ്റഡ്: പ്രദർശനം വടകര കീർത്തി മുദ്രയിൽ

വടക്കൻ മലബാറിൻ്റെ ഭാഷാ ശൈലിയാണ് ചിത്രത്തിനെ കൂടുതൽ ജനകീയമാക്കുന്നത്, അതുകൊണ്ടുതന്നെ മലബാറിൻ്റെ സ്വന്തം സിനിമയായി മടപ്പള്ളി യുണൈറ്റഡ് എന്ന ഈ...

Read More >>
കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

Jul 4, 2022 08:45 PM

കടൽക്ഷോഭം; തീരദേശവാസികൾ ആശങ്കയിൽ

അഴിത്തല മുതൽ കുരിയാടി വരെയുള്ള തീരദേശ വാർഡുകളിൽ ഇനി ആശങ്കയുടെയും ഭീതിയുടെയും...

Read More >>
കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത്  ഒരു കോടിയുടെ ഭാഗ്യം

Jul 4, 2022 06:40 PM

കോടിപതി; വെള്ളികുളങ്ങര സ്വദേശിയെ തേടിയെത്തിയത് ഒരു കോടിയുടെ ഭാഗ്യം

ഞായറാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് അർഹനായത് വെള്ളിക്കുളങ്ങര സ്വദേശി...

Read More >>
ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

Jul 4, 2022 05:41 PM

ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ...

Read More >>
താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ  ഉദ്ഘാടനം 6  ന്

Jul 4, 2022 04:39 PM

താര നിരകൾ അണിനിരക്കുന്നു; അപ്ഡേറ്റ് ഡിജിറ്റൽ ഉദ്ഘാടനം 6 ന്

സൗത്ത് ഇന്ത്യയിൽ ആദ്യമായി 24 മണിക്കൂർ മൊബൈൽ ഷോറൂമുമായി അപ്ഡേറ്റ് ഡിജിറ്റൽ കോഴിക്കോട്...

Read More >>
ഫാമിലി വെഡ്ഡിങ്ങിൽ പുരുഷ വസ്ത്രങ്ങൾക്ക് ഓഫർ പെരുമഴ

Jul 4, 2022 03:10 PM

ഫാമിലി വെഡ്ഡിങ്ങിൽ പുരുഷ വസ്ത്രങ്ങൾക്ക് ഓഫർ പെരുമഴ

ബ്രാൻ്റഡ് ഷർട്ടുകൾക്ക് കിടിലൻ ഓഫറുകളുമായി ഫാമിലി വെഡ്ഡിംഗ്...

Read More >>
Top Stories