അഴിയൂര്‍ : വീടുകള്‍,സ്ഥാപനങ്ങള്‍,എന്നിവിടങ്ങളില്‍ നിന്ന് മലിനജലം പൊതുസ്ഥലങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നവര്‍ക്കെതിരെ അഴിയൂരില്‍ നടപടി ആരംഭിച്ചു. . മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരം, കക്കടവ്, കോവുക്കല്‍കടവ്, മാഹി പുഴയോരം,മുക്കാളി റെയില്‍വേ സ്റ്റേഷന്‍ പിറകു വശം ,പൂഴിത്തല ,കീരിത്തോട്,വേണുഗോപാലക്ഷേത്രപരിസരം എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.
മലിനജലം പൊതുസ്ഥലത്തു ഒഴുക്കിവിടുന്ന രണ്ട ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് മലിനജല പൈപ്പ് എടുത്തുമാറ്റി. 14 കെട്ടിടഉടമസ്ഥര്‍ക്ക് നോട്ടീസ് നേരിട്ട് നല്‍കി. മുക്കാളിയിലെ പശുവളര്‍ത്തുകേന്ദ്രത്തിനും നോട്ടീസ് നല്‍കി. 7 ദിവസത്തിനകം മലിനജലം ഒഴുക്കിവിടുന്നത് ഒഴിവാക്കിയില്ലെങ്കില്‍ 10000 രൂപ പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്.
മുഴുവന്‍ സൈറ്റും പ്രത്യേക സോഫ്റ്റ് വെയറില്‍ ഫീല്‍ഡില്‍ നിന്ന് രേഖപ്പെടുത്തി തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. പുഴ, അരുവികള്‍,തോടുകള്‍ എന്നിവിടങ്ങളിലേക്ക് വീടുകള്‍,സ്ഥാപനങ്ങള്‍,എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് കേരള പഞ്ചായത്തീരാജ് നിയമത്തിലെ 219(S) വകുപ്പ് പ്രകാരം കുറ്റകരമാണ്. ഫീല്‍ഡ് പ്രവര്‍ത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി പ്രസാദ്, ജെ എച്ച് ഐമാരായ സി റീന,കെ ഫാത്തിമ,പഞ്ചായത്തിലെ ഉദോഗസ്ഥരായ സി എച്ച് മുജീബ്‌റഹ്മാന്‍, നിഖില്‍കാളിയത്ത് സി വി ഷീന ,ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി പി ശ്രുതിലയ എന്നിവര്‍ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു.
തുടര്‍ ദിവസങ്ങളിലും പര്‍ശിശോധന തുടരുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.
Action has been taken in Azhiyur those who discharge sewage into the reservoirs