വടകര: ഉത്ര വധകേസുമായി ബന്ധപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ ഉയരുന്നു സാഹചര്യത്തില്‍ കെ കെ രമ എംഎല്‍എയുടെ ഫെയ്‌സ് ബുക്ക് പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപെടുന്നു.


' ജീവ പര്യന്തം ശിക്ഷിക്കപ്പെട്ട പലരും ഇപ്പോഴും പുറത്താണ് .. നീതി അനീതിയാവില്ലെന്നും ഉറപ്പുവരുത്തേണ്ടത് ഭരണകൂടമാണ്' കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്്ത്രീ പക്ഷ നിലപാടുകളിലൂടെ നിയമസഭയിലും ശ്രദ്ധേയമാണ്് കെ കെ രമയുടെ ഇടപെടല്‍.
ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് 17 വര്‍ഷം തടവും ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായതിനാല്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
വീട്ടുജോലിക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താനുളള ബില്ലിനെതിരെയും കെ കെ രമ നിലപാട് എടുത്തിരുന്നു. വനിതകളെ അടുക്കളയില്‍ ഒതുക്കാന്‍ മാത്രമേ ഈ പെന്‍ഷന്‍ ഉപകരിക്കുകയൂള്ളൂയെന്നാണ് അവര്‍ പറഞ്ഞത്.
കെ കെ രമയുടെ ഭര്‍ത്താവും ആര്‍എംപി സ്ഥാപക നേതാവുമായിരുന്ന ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ ചിലര്‍ ഇപ്പോള്‍ പുറത്താണ് .
K K RAMA FB post ; MURDER CASE