വടകര: കടത്തനാടിന്റെ വീരയോദ്ധാവായിരുന്ന തച്ചോളി ഒതേനന്റെ തച്ചോളി മാണിക്കോത്ത് ക്ഷേത്രത്തില്‍ കളരി വിളക്ക് തെളിഞ്ഞു. തച്ചോളി മാണിക്കോത്ത് പൈതൃക കളരിയില്‍ നവരാത്രി ആഘോഷം സമുചിതമായി ആഘോഷിച്ച് വരികയാണ്. ഇന്നലെ (ബുധന്‍) വൈകീട്ട് ഗ്രന്ഥം വെയ്പ്പ് ആരംഭിച്ചു.


തുടര്‍ന്ന് വലിയ കളരി പൂജയും നടന്നു. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ സരസ്വതി പൂജ നടന്നു. വൈകീട്ടും കളരി പൂജ നടക്കും നാളെ രാവിലെ ഗ്രന്ഥം എടുപ്പും വിദ്യാരംഭവും നടക്കും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളരിയില്‍ അഞ്ചു ദേവതമാരുടെ സ്വയംഭൂ സാനിധ്യം സദാ കളരിയില്‍ കുടികൊള്ളുന്നു എന്നാണ് വിശ്വാസം ഉത്സവ സമയത്തു ഭദ്രകാളി ഭാവത്തില്‍ പരാശക്തിയെ പൂജിക്കുമ്പോള്‍ കളരികളുടെ ആരൂഢ സ്ഥാനമായി കണക്കാക്കുന്ന കളരിയില്‍ കളരിവിളക്കുകള്‍ തെളിയുന്ന കാഴ്ച നയന മനോഹരമാണ്.
അഞ്ചു ദേവിമാരുടെ സ്വയംഭൂ സാനിദ്ധ്യം വിളങ്ങുന്ന കളരി ക്ഷേത്ര ശ്രീകോവിലോളം പരിശുദ്ധമായാണ് കണ്ടൂ പോരുന്നത്. കന്നിമൂലയില്‍ പൂത്തറയില്‍ അത്യുഗ്ര മൂര്‍ത്തിയായി ഭദ്രകാളി കുടികൊള്ളുന്നു. ദേവി ധ്യാനത്തില്‍ എന്ന ഭവേനയുള്ള സങ്കല്പം ആയതിനാല്‍ വിശേഷ അവസരങ്ങളില്‍ ഒഴികെ കളരിയില്‍ പൂജകളില്ല. പൂജകളിലെ ദൈര്‍ഘ്യമേറിയ ശാക്തേയ പൂജയായ കളരിപൂജ നടക്കുന്നതും ഇവിടെവച്ചാണ്. മൂന്നരയാമം (പത്ത് മണിക്കൂറിലധികം ) നീളുന്ന കളരി പൂജ ദേവീ പ്രീതിക്ക് വേണ്ടി നടത്തുന്ന പ്രധാന വഴിപാടാണ്. മനം നൊന്ത് വിളിച്ച് പ്രാര്ഥിക്കുവരുടെ ആഗ്രഹം ഭഗവതി നിറവേറ്റുന്നു എന്നതാണ് വിശ്വാസം.
സര്‍വ്വരും ദേവിയുടെ മക്കള്‍ എന്ന സങ്കല്‍പ്പത്തില്‍ ആയതിനാല്‍ ക്ഷേത്ര ചിട്ടകളോടെ പൂജ മണ്ഡലത്തില്‍ പ്രവേശിക്കാനും നേരിട്ട് ഭക്തര്‍ക്ക് പൂജയില്‍ പങ്കുചേരാന്‍ സാധിക്കുന്നതും ഇവിടുത്തെ പ്രത്യേകതായാണ് . നവരാത്രി നാളുകളില്‍ പരാശക്തിയെ മൂകാംബികയായി സങ്കല്പിച്ചു പൂജ ചെയ്യുന്നു . (സന്ധ്യക്ക് തുടങ്ങി ഭദ്രകാളി യാമത്തിലൂടെ സരസ്വതീയാമത്തില്‍ അവസാനിക്കുന്ന പൂജയില്‍ ദേവിയെ കാളിയായും , ദുര്ഗ്ഗയായും , സരസ്വതിയായും മൂന്നു ഭാവത്തില്‍ പൂജിക്കുന്നു.
സ്വയംഭൂ ചൈതന്യമായി കുടികൊള്ളുന്നതിനാല്‍ കളരി പൂജ സമയത്തു മാത്രമാണ് ഭഗവതിയെ സര്‍വ്വാഭരണ വിഭൂഷിതയായി കണ്ടു തൊഴുതു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുക, വര്‍ഷത്തില്‍ രണ്ടു തവണയാണ് വലിയ കളരി പൂജ നടക്കുക,ഒന്ന് ഉത്സവ നാളിലും , മറ്റൊന്ന് നവരാത്രിനാളുകളില്‍ ആണ് )
Navratri festivel in Thacholi Manikoth Kavil