വടകര: കൊവിഡ് സാഹചര്യത്തില്‍ മാസങ്ങളായി അടച്ചിട്ട പ്രശസ്ത നര്‍ത്തകി ലിസി മുരളീധരന്റെ വടകര പഴയ ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നാട്യകലാക്ഷേത്രം ഈ മാസം മുതല്‍ പൂര്‍ണ്ണമായി കൊവിഡ് മാനദണ്ഡം പാലിച്ച് വീണ്ടും സജ്ജീവമായി തുടങ്ങി. നേരത്തേ ഡിസംബര്‍ 4 മുതല്‍ മെയ് വരെ പ്രവര്‍ത്തിച്ചെങ്കിലും വീണ്ടും കോവിഡ് കൂടിയത് കാരണം അടച്ചിടുകയായിരുന്നു.


കുട്ടികളെ തര്‍മ്മന്‍ സ്‌കാന്‍ ഉപയോഗിച്ച് സ്‌ക്കാന്‍ ചെയ്തും സാനിറ്റൈസര്‍ ഉപയോഗിച്ചുമാണ് ക്ലാസിലേക്ക് പ്രവേശിപ്പിക്കുന്നത്. പൂര്‍ണ്ണമായി ഒരു മീറ്റര്‍ അകലം പാലിച്ചാണ് ക്ലാസ് നടക്കുന്നത് .മാസങ്ങളായി ഓണ്‍ ലൈനില്‍ തുടരുന്ന കുട്ടികള്‍ക്ക് ക്ലാസ് സമയം പോലും മറന്നു പോയി എന്ന് രക്ഷിതാക്കള്‍ പറയുന്നു.
15 ന് വിജയദശമി ദിവസം പുതിയ ബാച്ചുകള്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കും.10.30 ന് ന്യത്താര്‍ച്ചന, 11.3ം ന് പ്രശസ്ത ഗാന രചയിതാവ് പി.കെ ഗോപിയും, പിന്നണി ഗായകന്‍ വി.ടി.മുരളിയും ,സംഗീത സംവിധായകന്‍ പ്രേംകുമാര്‍ വടകരയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പ്രത്യക പരിപാടി 'കലയും കാലവും 'മാസങ്ങളായി ഓണ്‍ലൈന്‍ ക്ലാസില്‍ തുടരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക സമ്മര്‍ദ്ദം കുറക്കാന്‍ ഇത്തരം പരിപാടിക്ക് കഴിയുമെന്ന് നര്‍ത്തകി ലിസി മുരളീധരന്‍ പറഞ്ഞു.
Dance training led by Lizzie Muraleedharan