ഹൃദയം ചേർത്ത്; മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം

ഹൃദയം ചേർത്ത്;  മണിയൂർഗവ: ഹയർസെക്കൻഡറി അധ്യാപകന് സ്റ്റുഡൻ്റ് പൊലീസിൻ്റെ ആദരം
Jul 4, 2022 05:41 PM | By Kavya N

മണിയൂർ: ഗവ: ഹയർസെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ കെ ഹാരിസിനെ സ്കൂളിലെ എസ്.പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പത്തു വർഷക്കാലം ഹൈസ്കൂളിൽ സേവനമനുഷ്ഠിച്ച ഇദ്ദേഹം സ്കൂളിലെ വിവിധവിദ്യാഭ്യാസ കർമ്മ പദ്ധതികളിലും മറ്റു വികസനപ്രവർത്തനങ്ങളിലും മുൻപന്തിയിൽ ഉണ്ടായിരുന്നു.

കോവിഡ് കാലത്ത്അർഹരായ വിദ്യാർഥികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിലും നേതൃത്വപരമായ പങ്കു വഹിച്ചു.സ്കൂളിലെ എസ് പി സി യൂണിറ്റ് ലഭിച്ചത് മുതൽ ഇതിൻറെ സി.പി.ഒ ആയി പ്രവർത്തിച്ച വരികയായിരുന്നു.ഈ വർഷം സ്ഥലംമാറ്റ ലഭിച്ച ഇദ്ദേഹത്തിനും ഡ്രിൽ ഇൻസ്ട്രക്ടർ ആയിരുന്ന വി.പി അനിൽകുമാർ (എസ്.ഐ. വടകര പോലീസ് സ്റ്റേഷൻ) എന്നിവർക്കുള്ള യാത്രയയപ്പ് പരിപാടി മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.

എസ്.പി.സി ക്കായി സ്കൂളിൽ നിർമ്മിച്ച എസ്.പി.സി പാർക്ക്, പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കുന്നതിനായി വയനാട് ജില്ലയിലേക്ക് നൽകിയ സഹായങ്ങൾ , കോവിഡ് കാലത്തെ പ്രവർത്തനങ്ങൾ , ജീവതാളം കാർഷിക പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ടി.കെ അശറഫ് അഭിപ്രായപ്പെട്ടു.

മണിയൂർ ഹൈസ്കൂളിൽ നടത്തിയ ചടങ്ങിൽ എസ്.എസ്.എൽ.സി ജേതാക്കളായ എസ്.പി.സി കേഡറ്റുകളൾക്കുള്ള മെഡൽ, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം പയ്യോളി എസ്.ഐ മോഹനൻ നിർവ്വഹിച്ചു. കൂടാതെ വായനാ മത്സരത്തിലെ വിജയികളായ അമ്മമാരെയും ആദരിച്ചു.

വാർഡ് മെമ്പർ മൂഴിക്കൽ പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.ബിന്ദു, ടി.പി. ഷീബ, എ ഡി.എൻ. ഒ. കെ സന്തോഷ്കുമാർ പി.എം ശശി, എൻ.എം ഗണേശൻ , സുനിൽ മുതുവന, കെ.പി രാജേന്ദ്രൻ , ബാബു കുന്നത്ത്, വിനോദൻ, രാജീവ് മേമുണ്ട, വി.പി.ബ്രിജേഷ്, മനോജ് മുതുവന അനാമിക. ഡി.ആർ, പ്രിയനന്ദ. എസ്സ് ശിവദ.എം.പി വിജിലസുനിൽകുമാർ അജിലി.പി തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് രാജേന്ദ്രൻ, നരേന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും അരങ്ങേറി.

adding to the heart; MANIYUR GAVA: Higher Secondary teacher felicitated by student police

Next TV

Related Stories
#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

Feb 28, 2024 11:31 AM

#FilmFestival | ചോമ്പാൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

മേളയിൽ ദേശീയ-അന്തർദേശീയ ചലച്ചിത്ര മേളയിലെ പ്രധാന...

Read More >>
#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ  രാജിന്റെ സേവനം ലഭ്യമാണ്

Feb 27, 2024 10:42 PM

#CMHospital | ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം ലഭ്യമാണ്

ഹൃദ്രോഗ വിഭാഗം; വടകര സിഎം ഹോസ്പിറ്റലിൽ ഡോ: ശ്രീതൾ രാജിന്റെ സേവനം...

Read More >>
#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

Feb 27, 2024 10:30 PM

#coverreleased | ആവണിപ്പൂക്കൾ; കവിതാ സമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു

ഓർക്കാട്ടേരി ഒ.പി.കെ യിലെ അഞ്ചാംക്ലാസ്സ് വിദ്യാർത്ഥി ആവണി വേക്കോട്ട് എഴുതി പുറത്ത്...

Read More >>
#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

Feb 27, 2024 10:09 PM

#SDPI | പുത്തൂർ മിനിസ്റ്റേഡിയം എസ് ഡി പി ഐ നേതാക്കൾ സന്ദർശിച്ചു

കായിക മേഖലയിൽ വിദ്യാർത്ഥികളെ ഉയർത്തി കൊണ്ട് വരേണ്ടവർ...

Read More >>
Top Stories