ഓര്‍ക്കാട്ടേരി: കഴുത്തിനേറ്റ മുറിവുമായി അലയുന്ന തെരുവ് നായയുടെ ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ക്ക് സങ്കടകാഴ്ചയാകുന്നു. ടൗണില്‍ ദിവസങ്ങളായി ഒരു തെരുവുനായ ആഴത്തിലുള്ള മുറിവുമായി അങ്ങാടി ചുറ്റുകയാണ്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടു കഴുത്തിന് പുറം ഭാഗത്തായാണ് മുറിവേറ്റിട്ടുള്ളത്.


ചോദിക്കാനും പരാതിപ്പെടാനും കഴിയാത്ത മിണ്ടാപ്രാണി വേദന സഹിച്ച് ഓരോ കടകള്‍ക്കു മുമ്പിലായും വന്നു നില്‍്ക്കുന്ന അവസ്ഥയിലാണ്. ആഴ്ചകള്‍ക്ക് മുമ്പുള്ള മുറിവ് മഴയും വെയിലുമേറ്റ് വൃണമായിട്ടുണ്ട് ചിലര്‍ നായയുടെ മുറിവില്‍ മഞ്ഞപ്പൊടി തൂവി ശശ്രൂഷ ചെയ്യാന്‍ നല്ല മനസ്സ് കാണിച്ചിട്ടുണ്ട്.
മുറിവേറ്റ സാഹചര്യമായതിനാല്‍ മററുള്ള നായകളില്‍ നിന്നും ഇത് അകലുകയും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഓര്‍ക്കാട്ടേരി ടൗണില്‍ മാത്രം പല ഭാഗങ്ങളിലായി നൂറോളം നായകളുണ്ട്. സംഘം ചേര്‍ന്നാണ് ഇവറ്റകളുടെ തീറ്റയും ഉറക്കവും .
രാത്രി സമയത്ത് ഇവയൊക്കെയും പണിതീരാതെ കിടക്കുന്ന കെട്ടിടങ്ങളിലും കവരാന്തകളിലുമായാണ് ഉറക്കം. ടൗണില്‍ മാലിന്യം വലിച്ചെറിയുന്നത് തന്നെയാണ് തെരുവ് നായകള്‍ പ്രധാനമായും പെരുകാന്‍ കാരണം.
The street dog wanders with the wound