വടകര: നബിദിനത്തോട് അനുബന്ധിച്ച് താഴെ അങ്ങാടി മധുരിമ മ്യൂസിക് ദര്‍ബാര്‍ മൗലിദ് പാരായണവും സ്‌നേഹ വിരുന്നും സംഘടിപ്പിച്ചത് വിശ്വാസികള്‍ക്കും സംഗീതാസ്വദകര്‍ക്കും ഏറെ കൗതുകമുണ്ടാക്കി.


അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) അവര്‍കളുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന മൗലിദ് പാരായണത്തിലും സ്‌നേഹ വിരുന്നിലും അഷ്‌റഫ് ഉസ്താദ്. ശാമില്‍ ഹുസൈന്‍ തങ്ങള്‍. ആശിര്‍ വടകര. താജുദ്ധീന്‍ വടകര.. അര്‍ഷാദ്. അസറു കാലിക്കറ്റ്. ഫിറോസ്. എന്നിവര്‍ പങ്കാളികളായി.
സംഗീത ലോകത്ത് ശ്രദ്ധിക്കപ്പെട്ടവരായിരുന്നു മധുരിമയിലെ മൗലിദ് പാരായണത്തിന് നേതൃത്വം നല്‍കിയത്. പ്രിയ ഗായകര്‍ നബി പ്രകീര്‍ത്തനങ്ങള്‍ ചൊല്ലിയപ്പോള്‍ വിശ്വാസികള്‍ അനുഭവപ്പെട്ട ആത്മീയ ആന്ദനം ആകാശത്തോളം ഉയര്‍ന്നു. താഴെ അങ്ങാടിയിലെ ഇസ്ലാമിക സംഗീത-കലാ സാംസ്‌കാര പാരമ്പര്യത്തിനും സൂഫീ പാര്യമ്പര്യത്തിനും ഏറെ സംഭവാനകള്‍ നല്‍കിയ കൂട്ടായ്മയാണ് താഴെ അങ്ങാടിയിലെ മധുരിമ മ്യൂസിക് ദര്‍ബാര്‍.
പ്രശസ്ത മാപ്പിളപ്പാട് ഗായകന്‍ കെ പി കുഞ്ഞിമൂസ മകന്‍ താജുദ്ദീന്‍ വടകര തുടങ്ങിയവര്‍ക്ക് സംഗീത ലോകത്ത് വേദിയൊരുക്കതിലും മധുരിമ ദര്‍ബാറിന് നിര്‍ണ്ണായക പങ്കുണ്ടായിരുന്നുവത്രെ.
nabi dinam - pre - clebration in vatakata thazha angadi