ഓര്‍ക്കാട്ടേരി: ഇരു കുടുംബങ്ങള്‍ക്കും കണ്ണീര്‍ ഓര്‍മ്മായി കുഞ്ഞു റൈഹാന്റെ വിയോഗം. കണ്ണൂക്കര സ്വദേശി പട്ടാണി മീത്തല്‍ മുഹമ്മദ് ഷംജാസിന്റെയും നൂറയുടേയും മകനായ ഒന്നരവയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് റൈഹാന്‍ ആണ് ഒഴുക്കില്‍പ്പെട്ട് മരണപ്പെട്ടത്.


ഷാര്‍ജയില്‍ പ്രവാസിയായി ജോലി ചെയ്ത് വരുന്ന ഷംജാസിനും മകന്‍ വിയോഗം തീരാദുഖമായി മാറി. ഉമ്മ നൂറയുടെ വീടയായ കുന്നുമ്മക്കര പയ്യത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ കുടുംബ സുഹത്തിനോടൊപ്പം കടയില്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.
കടയ്ക്ക് സമീപത്തിലൂടെ കടന്ന് ഓലപ്പുഴ കൈത്തോട്ടില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഈ കൈത്തോട്ടില്‍ നേരത്തെയും അപകടങ്ങളുണ്ടായിരുന്നു.
കൈതോട്ടിന് സ്ലാബ് നിര്‍മ്മിക്കമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ രണ്ടര വയസ്സുകാരന്‍ കുളത്തില്‍ വീ്ണ് മരണപ്പെട്ടിരുന്നു. കുട്ടികള്‍ ജലാശയങ്ങളില്‍ അപകടങ്ങളില്‍ പെടുന്ന സാഹചര്യമൊഴിവാക്കാന്‍ മുതിര്‍ന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്.
raihan obit story - kummakkara