നാളെ വൈകിട്ട് ;ഹരിതകർമസേനയുടെ മണ്ണ്-ജല പരിശോധന ഉദ്ഘാടനം

നാളെ വൈകിട്ട് ;ഹരിതകർമസേനയുടെ മണ്ണ്-ജല പരിശോധന ഉദ്ഘാടനം
Aug 5, 2022 10:51 PM | By Kavya N

വടകര : നഗരസഭയുടെ ഗ്രീൻ ടെക്‌നോളജി സെന്ററിൽ ഹരിയാലി ഹരിതകർമസേനയുടെ നേതൃത്വത്തിൽ മണ്ണ്-ജല പരിശോധന തുടങ്ങുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ്‌സെക്രട്ടറി ശാരദാ മുരളീധരൻ ഉദ്ഘാടനംചെയ്യുമെന്ന് നഗരസഭ ചെയർപേഴ്‌സൺ കെ.പി. ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.

നഗരസഭയിലെയും സമീപത്തെ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഇവിടെയെത്തി വെള്ളവും മണ്ണും പരിശോധിക്കാം. ജലപരിശോനയ്ക്ക് 900 രൂപയും മണ്ണ് പരിശോധനയ്ക്ക് 200 രൂപയുമാണ് നിരക്ക്. വെള്ളം പരിശോധിക്കാൻ വരുന്നവർ കാനിൽ ഒരു ലിറ്റർ വെള്ളവും സ്റ്റെറിലൈസ്ഡ് ബോട്ടിലിൽ 100 മില്ലി വെള്ളവും കൊണ്ടുവരണം.

സോളാർ ടെക്‌നീഷ്യൻ കോഴ്‌സ്, അഞ്ചിലൊന്നുമാത്രം വൈദ്യുതി ഉപയോഗിക്കുന്ന ബി.എൽ.ഡി.എസ്. ഫാൻ നിർമാണം, എൽ.ഇ.ഡി. ബൾബ് നിർമാണം, കിണർ റീച്ചാർജിങ് ആൻഡ് പ്ലമ്പിങ്, ഹൈടെക് കാർഷിക നഴ്‌സറി ഉദ്ഘാടനം, ഗ്രാഫ്റ്റിങ്, ബഡ്ഡിങ്, ലെയറിങ്, ഫാഷൻ ടെക്‌നോളജി, ടെയ്‌ലറിങ്, വാഴയിൽനിന്നും ചക്കയിൽനിന്നും നൂറോളം ഉത്പന്നം നിർമിക്കുന്ന കോഴ്‌സ് എന്നിവയാണ് തുടങ്ങുക.

കേരളത്തിൽത്തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇത്തരമൊരു സംരഭം തുടങ്ങുന്നതെന്ന് ചെയർപേഴ്‌സൺ പറഞ്ഞു. പത്രസമ്മേളനത്തിൽ വൈസ് ചെയർപേഴ്‌സൺ കെ.കെ. വനജ, സ്ഥിരംസമിതി അധ്യക്ഷരായ എം. ബിജു, എ.പി. പ്രജിത, പി. വിജയി, സിന്ധു പ്രേമൻ, പി. സജീവ് കുമാർ, വി.കെ. അസീസ്, സെക്രട്ടറി എൻ.കെ. ഹരീഷ്, ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ എന്നിവർ പങ്കെടുത്തു.

Inauguration of soil and water testing of Haritakarmasena tomorrow evening

Next TV

Related Stories
വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

Jul 9, 2025 12:17 PM

വേറിട്ട മുഖം; മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി

മണിയൂരിലെ ആതുരാലയങ്ങളിൽ വായനാനുഭവം പകരാൻ തുഞ്ചന്‍ സ്മാരക ലൈബ്രറി...

Read More >>
അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

Jul 9, 2025 11:32 AM

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

അഴിയൂര്‍കൂട്ടം സൗഹൃദ കൂട്ടായ്മയുടെ ലോഗോ പ്രകാശനം...

Read More >>
രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

Jul 9, 2025 11:15 AM

രോഗികള്‍ക്ക് ആശ്വാസം; വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ സജ്ജം

വടകര ഗവ. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ഉള്‍പ്പെടെയുള്ള ചികിത്സാ...

Read More >>
ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

Jul 9, 2025 10:57 AM

ലഹരിയോട് നോ പറയാം; ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്

ലഹരിക്കെതിരെ കൈമുദ്ര പതിപ്പിച്ച് തോടന്നൂർ യുപി സ്കൂൾ ജെ ആർ സി യൂണിറ്റ്...

Read More >>
മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

Jul 8, 2025 04:30 PM

മികച്ച നേട്ടം; ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ഉന്നത വിജയികളെ അനുമോദിച്ച് ഗ്രാമശ്രി അയൽപക്ക സൗഹൃദ...

Read More >>
Top Stories

News Roundup

//Truevisionall