വടകര : മാലിന്യങ്ങള്‍ നിക്ഷേപിക്കാനെത്തിയ ആളെ കൈയ്യോടെ പിടികൂടി വടകര പോലീസ്. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സമയത്ത് പാലയാട് നട വെച്ച് പട്രോളിങ്ങിനിടെ പോലീസ് പിടിയിലായത് .


കൊയിലാണ്ടി, വടകര എന്നീ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അയനിക്കാട് സ്വദേശിയായ ഷഫീര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള'പത്തിരിക്കട ' എന്ന സ്ഥാപനത്തിലെ മാലിന്യങ്ങളാണ് തള്ളിയത്. KL 56 W0887 നമ്പര്‍ ദോസ്ത് വണ്ടിയില്‍ ചീഞ്ഞളിഞ്ഞതും ദുര്‍ഗ്ഗന്ധമുണ്ടാക്കുന്നതുമായ ചാക്കില്‍ കെട്ടിയ മാലിന്യങ്ങള്‍ പല സ്ഥലങ്ങളിലായി നിക്ഷേപിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് വാഹനത്തിലുണ്ടായവര്‍ പോലിസിനോട് പറഞ്ഞു.
പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് നഗരസഭയ്ക്ക് കൈമാറി. വാഹനത്തിലുണ്ടായിരുന്ന മാലിന്യങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം സംസ്‌ക്കരണത്തിന് വിധേയമാക്കി. വാഹന ഡ്രൈവറായ അയനിക്കാട് സ്വദേശിയായ ഷബാസ് അഹമ്മദ് എന്നയാളില്‍ നിന്നും 20000/ രൂപ പിഴ ഈടാക്കി.
മറ്റു പഞ്ചായത്തുകളില്‍ നിന്നും നഗരസഭകളില്‍ നിന്നും അടുത്തടുത്ത ദിവസങ്ങളായി മാലിന്യങ്ങള്‍ വടകരയിലെത്തുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മയ്യന്നൂര്‍ സ്വദേശി ക്കെതിരെ നഗരസഭ നടപടി സ്വീകരിച്ചിരുന്നു. മാലിന്യ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനു വേണ്ടി രാത്രികാല പരിശോധന നഗരസഭ ആരോഗ്യ വിഭാഗം കര്‍ശനമാക്കിയിട്ടുണ്ട്.
Vadakara police nab a man who came to dump garbage.