അഴിയൂർ: അഴിയൂർ ചുങ്കത്തെ ഭാരത് മാതാ ഛായാചിത്രം ഇന്നലെ രാത്രി ഇരുളിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതിൽ ആർ എസ് എസ് അഴിയൂർ മണ്ഡലം ശക്തമായ പ്രതിഷേധം രേഖപെടുത്തി.ഇതേ തുടർന്ന് അഴിയൂർ ചുങ്കത്ത് സംഘപരിവാർ പ്രതിഷേധ പ്രകടനം നടത്തി.
നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് അഴിയൂരിനെ സംഘർഷഭൂമിയാക്കി മാറ്റാനുള്ള ഛിദ്രശക്തികളുടെ ശ്രമത്തെ ശക്തമായ രീതിയിൽ ചെറുത്തുതോൽപിച്ച് കൊണ്ട് ഇത്തരം ആളുകളെ സമൂഹം ഒറ്റപ്പെടുത്തുകയും ചെയ്യണം എന്ന് ആഹ്വാനം ചെയ്തു. ഛായാചിത്രം നശിപ്പിക്കപ്പെട്ടതിൽ നടപടി കൈകൊള്ളൂവാനായി ചോമ്പാല പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇതിന് മുൻപും ഇത്തരത്തിലുള്ള അതിക്രമം നടന്നപ്പോർ വീഡിയോ സഹിതം ചോമ്പാല പോലീസിൽ പരാതി നൽകിയിട്ടും ശക്തമായ നടപടി പോലീസിൻ്റെ ഭാഗത്ത് നിന്നും ഇല്ലാത്തതാണ് ഇരുളിൻ്റ മറവിൽ ഇത്തരം അക്രമണ പ്രവർത്തനങ്ങൾ തുടർക്കഥയാവുന്നതെന്ന് ആർ എസ് എസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
അഴിയൂർ ചുങ്കത്ത് നിരവധി കടകളിൽ സി.സി.ടി.വി സംവിധാനം ഉണ്ടായിട്ടും പോലീസ് പരിശോധിക്കാൻ താൽപ്പര്യപ്പെടാത്തതാണ് ഇത്തരം സംഭവങ്ങൾ തുടർക്കഥയാവുന്നത് . പൊതു സ്ഥലത്തെ കൊടിമരങ്ങളും ബാനറുകളും എടുത്തു മാറ്റാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അഴിയൂർ പഞ്ചായത്ത് നടപടി എടുക്കാത്തതിലും ആർ എസ് എസ് അഴിയൂർ മണ്ഡലം കാര്യകാരി കുറ്റപ്പെടുത്തി.
protest; Protest against destruction of Bharat Mata portrait