---
title: "നൗഷാദിന് ബിഗ് സല്യൂട്ട് ;  പിഞ്ചു കുട്ടിയ രക്ഷപ്പെടുത്തിയ അയല്‍വാസിക്ക് അഭിനന്ദന പ്രവാഹം"
english_title: "Big salute to nashadu kadoli villapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/6839/big-salute-to-nashadu-kadoli-villapalli"
published_at: "2021-10-23T17:46:00+05:30"
category: "Vatakara Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6173fd8ca734b_naushad kadoli 2 .jpg"
keywords: []
---

# നൗഷാദിന് ബിഗ് സല്യൂട്ട് ;  പിഞ്ചു കുട്ടിയ രക്ഷപ്പെടുത്തിയ അയല്‍വാസിക്ക് അഭിനന്ദന പ്രവാഹം

> **Lead Summary:** വടകര : കിണറ്റില്‍വീണ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുട്ടി കൃത്യസമയത്തുളള ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മീത്തലെ കളോളി നൗഷാദിന് നാടിന്റെ വിവിധ മേഖലകളില്‍ നിന്നും അഭിനന്ദന പ്രവാഹം. പൊന്മേരിപ്പറമ്പ് പേരാക്കൂലിലെ കളോളിപ്പറമ്പത്ത് ഹാഷിമിന്റെയും നജ്മയുടെയും മകളാണ് വെള്ളിയാഴ്ച വൈകീട്ട് കിണറ്റില്‍ വീണത്.

## Article Content

വടകര : കിണറ്റില്‍വീണ ഒമ്പതുമാസം പ്രായമുള്ള പെണ്‍കുട്ടി കൃത്യസമയത്തുളള ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച മീത്തലെ കളോളി നൗഷാദിന് നാടിന്റെ വിവിധ മേഖലകളില്‍ നിന്നും അഭിനന്ദന പ്രവാഹം. പൊന്മേരിപ്പറമ്പ് പേരാക്കൂലിലെ കളോളിപ്പറമ്പത്ത് ഹാഷിമിന്റെയും നജ്മയുടെയും മകളാണ് വെള്ളിയാഴ്ച വൈകീട്ട് കിണറ്റില്‍ വീണത്.

ഉമ്മ നജ്മ കിണറിന്റെ പടവിനുമുകളില്‍ കുട്ടിയെ ഇരുത്തിയപ്പോഴാണ് അപകടമുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസി കൂടിയായ നൗഷാദ് ഉടന്‍ തന്നെ കയര്‍കെട്ടി കിണറിലേക്ക് ഇറങ്ങി കുട്ടിയെ പൊക്കിയെടുത്തു.

കിണറില്‍വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷയും നല്‍കി. പ്രാഥമിക ശുശ്രൂഷാ പരിശീലനം നേടിയ വ്യക്തിയാണ് നൗഷാദ്. കരയ്ക്ക് കയറ്റിയ ഉടന്‍ വടകരയിലെ ആശുപത്രിയിലേക്കും പിന്നാലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. കുട്ടി അപകടനില തരണം ചെയ്യുകയായിരുന്നു. വില്യാപ്പള്ളിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന നൗഷാദ് പ്രദേശത്തെ സാമൂഹികപ്രവര്‍ത്തകന്‍ കൂടിയാണ്.

മുമ്പ് ജോലിസ്ഥലത്ത് ഒരാള്‍ കുഴഞ്ഞുവീണപ്പോള്‍ കൃത്യസമയത്ത് സി.പി.ആര്‍. നല്‍കി ഇദ്ദേഹത്തെ രക്ഷിച്ചിട്ടുണ്ട് നൗഷാദ്. കുട്ടി കിണറ്റില്‍വീണ സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. കുട്ടി എങ്ങനെ വീണു എന്നതിനെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/6839/big-salute-to-nashadu-kadoli-villapalli)