വടകര: 'പരിസ്ഥിതിയെ സംരക്ഷിക്കുക' 'ഹരിതലോകം കെട്ടിപ്പടുക്കുക' എന്നീ മുദ്രാവാക്യങ്ങളുമായി എടപ്പാള്‍ സ്വദേശിയായ ശരത് കാസര്‍ഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാങ്ക പദയാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു.
സെപ്റ്റംബര്‍ 25ന് ബേക്കല്‍ കോട്ടക്കു സമീപത്തു നിന്നും ആരംഭിച്ച പദയാത്രയാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി അഴിയൂരില്‍ എത്തിച്ചേര്‍ന്നത്.
മഹാത്മജിയുടെ ആശയങ്ങളില്‍ അധിഷ്ഠിതമായി വിദ്യാര്‍ത്ഥികളില്‍ പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന സെയിം സ്റ്റുഡന്റ് അസോസിയേഷന്‍ ഫോര്‍ മഹാത്മ ആന്‍ഡ് എന്‍വയെന്‍മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയില്‍ സ്വീകരണം നല്‍കി.
തുടര്‍ന്ന് അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ ശരത്ത് വൃക്ഷത്തൈ നട്ടു. വനമിത്ര പുരസ്‌കാരജേതാവ് വടയക്കണ്ടി നാരായണന്‍, സെയിം ജനറല്‍ സെക്രട്ടറി ബഷീര്‍ വടകര, കെ വി ജോഷി, അഴിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരായ ടിഎച്ച് ശോഭ രാജീവന്‍ പൊന്നന്‍കണ്ടി, കെ വി ലിന്‍ഷാ തുടങ്ങിയവര്‍ സംബന്ധിച്ചു.
The eco-walk was given a reception in azhiyoor