വടകര: കെ മുരളീധരന്‍ എംപിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വടകര എംഎല്‍എയുടെ പ്രതികരണം വന്നോ ? വടകര: വടകര എംപി കെ മുരളീധരന്‍ തിരുവനന്തപുരം മേയര്‍ക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന് എതിരെ വടകര എംഎല്‍എയുടെ പ്രതികരണം വന്നോ ?. വടകരയിലെ സൈബര്‍ സഖാക്കള്‍ ആര്‍എംപി(ഐ) നേതാവ് കൂടിയായ എംഎല്‍എക്കെതിരെ സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനം ശക്തമാക്കുകയാണ്.


സ്്ത്രീ പക്ഷ വിഷയങ്ങളില്‍ നിയമസഭയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ കെ കെ രമ കെ മുരളീധരന്‍ എംപിയുടെ സ്്ത്രീവിരുദ്ധ നിലപാടിനെതിരെ ശക്തമായ നിലപാട് എടുക്കുമോയെന്ന് വടകരക്കാര്‍ മാത്രമല്ല കേരളീയ പൊതു സമൂഹം മുഴുവന്‍ ഉറ്റുനോക്കുകയാണ്. മേയര്‍ക്ക് സൗന്ദര്യമുണ്ടെങ്കിലും വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെക്കാള്‍ ഭയാനകമാണെന്നായിരുന്നു? മുരളീധരന്റെ പരാമര്‍ശം.
ഇതൊക്കെ ഒറ്റ മഴയത്ത് കിളിര്‍ത്തതാണ്. മഴ കഴിയുമ്പോഴേക്കും തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ ഈ നഗരസഭ കണ്ടിട്ടുണ്ട്. ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ മേയറെ നോക്കി 'കനകസിംഹാസനത്തില്‍' എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടിവരുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
സംഭവത്തില്‍ കെ മുരളീധരന്‍ എംപിയ്‌ക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
Vadakara MLA's response to K Muraleedharan MP's anti-woman remark?