വടകര: വികസനത്തിന്റെ പാതയില്‍ അനുദിനം കുതിക്കുകയാണ് വടകര റെയില്‍വേ സ്റ്റേഷന്‍. ദിനം പ്രതി നിരവധി ജനങ്ങള്‍ അവരുടെ യാത്രയ്ക്കായി ആശ്രയിക്കുന്ന ഇടമാണ് ഇവിടം.


ശുചീകരണത്തിലും സൗന്ദര്യ വല്‍ക്കരണത്തിലും ഏറെ മുന്നോട്ടുപോയ കാലഘട്ടം എന്ന് തന്നെ പറയാം. യാത്രക്കാര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ് റെയില്‍വേ അധികൃതര്‍.
ഏറ്റവും നല്ല രീതിയില്‍ ശുചീകരണം നടത്തിയതിന്റെ പുരസ്‌ക്കരാവും വടകര റെയില്‍വേ സ്റ്റേഷനെ തേടിയെത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള കുളവും പൂന്തോട്ടവും ഇവിടുത്തെ മുഖഛായ മാറ്റുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. രണ്ടു പ്ലാറ്റ്‌ഫോമും പൂര്‍ണ്ണമായും റൂഫ് ചെയ്യുകയും ഓവര്‍ ബ്രിഡ്ജ്,എസ്‌കലേറ്റര്‍ പോലുള്ള സൗകര്യങ്ങള്‍ യാത്രക്കാര്‍ക്കായി ഒരുക്കുകയും ചെയ്തിട്ടുണ്ട്.
സ്റ്റേഷന് മുന്നില്‍ ഉണ്ടായിരുന്ന നഗരത്തിലെ പ്രധാന ജല സ്രോതസ്സ് കൂടി ആയിരുന്ന കുളം കാട് മൂടി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു ഇതുവരെ. എന്നാല് ഇന്ന് സ്ഥിതി അതല്ല.കുളം വളരെ മനോഹര മായ രീതിയില്‍ കെട്ടി വൃത്തിയാക്കി ഒരു പാര്‍ക്കിന് സമാനമായ രീതിയില്‍ സജീകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് റെയില്‍വെ അധികൃതര്‍.
ഊരാളുങ്കള്‍ ലേബര്‍ കോണ്‍ട്രാക്ട് സര്‍വീസ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂരോഗമിച്ച് കൊണ്ടിരിക്കുന്നത്.
vatakara railway station - developmetal story