വടകര: സാംസ്ക്കാരിക കേരളത്തിന് കടത്തനാട് സമ്മാനിച്ച സാഹിത്യ പ്രതിഭ പുനത്തിൽ കുഞ്ഞബുളയുടെ വേർപാടിന് ഇന്ന് അഞ്ചു വർഷം തികയുന്നു. മടപ്പള്ളി പ്രസിദ്ധമായ പുനത്തിൽ തറവാട്ടിൽ ജനിച്ച ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ള പ്രശസ്ത സാഹിത്യകാരൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചാണ് വിടവാങ്ങിയത്.


സമൂഹത്തിന്റെ ഏത് മേഖലയിൽ ചെന്നാലും ഒഴുക്കിനെതിരെ നീന്തുക എന്നുള്ളത് അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ശൈലിയാണ്. കാരക്കാട് മേഖലയിൽ ആദ്യമായി മുടി നീട്ടി വളർത്തിയത് അദ്ദേഹമാണ്. അലിഗഢ് സർവ്വകലാശാലയിൽ പഠിക്കുവാൻ പോയപ്പോൾ അലിഗഡിലെ തടവറ എന്ന പുസ്തകം അദ്ദേഹം രചിച്ചു.
മരുന്നും മന്ത്രവും, അടക്കം നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ആശുപത്രിയിലെ രോഗിയെ കാണാൻ വരുന്ന മാലാഖമാരും ജിന്നുകളും, ഇതിൽ അദ്ദേഹം പറയുന്നത് രോഗിയായി കഴിഞ്ഞാൽ പിന്നെ അവനെ വീട്ടുകാർ ഉപേക്ഷിക്കുന്ന ഒരു രീതിയുണ്ട് അതിനെതിരെയാണ് അദ്ദേഹം ഈ രീതിയിൽ എഴുതിയത്.
സാഹിത്യകാരെക്കാൾ വിശ്വസ്തരാണ് രാഷ്ട്രീയക്കാർ എന്നും അദ്ദേഹം പറഞ്ഞു. 2001ൽ ബിജെപി സ്ഥാനാർത്ഥിയായി ബേപ്പൂരിൽ നിന്നും മത്സരിച്ചു. അതും സമകാലിക രാഷ്ട്രീയത്തിന് എതിരെയുള്ള ഒരു പോരാട്ടം കൂടിയാണ്. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം ജീവിതം മുന്നോട്ടു കൊണ്ടുപോയത്.
പുനത്തിൽ തറവാട്ടിൽ നിന്നും അദ്ദേഹം അവസാനഘട്ട ജീവിതം നയിച്ചത് കോഴിക്കോട് ഫ്ലാറ്റിൽ വച്ചായിരുന്നു. 1940 ഏപ്രില്‍ മൂന്നിന് കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളിയിലെ സൈനയുടെയും മമ്മുവിന്റെ മകനായി ജനിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ള തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സും നേടി. അലീമയാണ് ഭാര്യ.
സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍, നവഗ്രഹങ്ങളുടെ തടവറ (സേതുവുമായി ചേര്‍ന്നെഴുതിയത്) എന്നിവയാണ് പ്രധാന നോവലുകള്‍ . അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍ , കുറേ സ്ത്രീകള്‍ , മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. ‘നഷ്ടജാതകം’ എന്ന ആത്മകഥയും ‘ആത്മവിശ്വാസം വലിയമരുന്ന്’, ‘പുതിയ മരുന്നും പഴയ മരുന്നും’ തുടങ്ങിയ ലേഖനസമാഹാരങ്ങളും ‘വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍’ എന്ന യാത്രാവിവരണവും ശ്രദ്ധേയമായ രചനകളാണ്.
പുനത്തിലിന്റെ ഭൂരിഭാഗം രചനകളും മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്. സ്മാരകശിലകള്‍ക്ക് 1978-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980-ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മാതൃഭൂമി സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികള്‍ മലമുകളിലെ അബ്ദുള്ള, നവഗ്രഹങ്ങളുടെ തടവറ, അലിഗഢിലെ തടവുകാരൻ, സൂര്യൻ, കത്തി, സ്മാരകശിലകൾ, കലീഫ മരുന്ന്, കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ, ദുഃഖിതർക്കൊരു പൂമരം, സതി മിനിക്കഥകൾ, തെറ്റുകൾ, നരബലി, കൃഷ്ണന്റെ രാധ, ആകാശത്തിനു മറുപുറം, എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്, കാലാൾപ്പടയുടെ വരവ്, അജ്ഞാതൻ, കാമപ്പൂക്കൾ, പാപിയുടെ കഷായം, ഡോക്ടർ അകത്തുണ്ട്, തിരഞ്ഞെടുത്ത കഥകൾ, കന്യാവനങ്ങൾ, നടപ്പാതകൾ.
എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന), കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ, മേഘക്കുടകൾ, വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ, ക്ഷേത്രവിളക്കുകൾ, ക്യാമറക്കണ്ണുകൾ, ഭജനം, പാടിയുറക്കിയ വിഗ്രഹങ്ങൾ, പുനത്തിലിന്റെ കഥകൾ, ഹനുമാൻ സേവ, അകമ്പടിക്കാരില്ലാതെ, കണ്ണാടി വീടുകൾ, കാണികളുടെ പാവകളി, തിരഞ്ഞെടുത്ത നോവലൈറ്റുകൾ, ജൂതന്മാരുടെ ശ്മശാനം, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ, സംഘം, അഗ്നിക്കിനാവുകൾ, മുയലുകളുടെ നിലവിളി, പരലോകം, വിഭ്രമകാണ്ഡം – കഥായനം, കുറേ സ്ത്രീകൾ, പുനത്തിലിന്റെ നോവലുകൾ.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സ്മാരകശിലകള്‍ എന്ന കൃതിക്ക് കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലമുകളിലെ അബ്ദുല്ല എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മരുന്ന് എന്ന കൃതിക്ക് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്
Memories are five years old; Today is Kunjabdalla's memorial day in Punat