ഓര്‍ക്കാട്ടേരി : ഏറാമല ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്നതാണ് ജി.ഐ.എസ് മാപ്പിംഗ് പദ്ധതി ('ദൃഷ്ട്ടി'). ഡ്രോണ്‍, Differential Global Positioning System (DGPS, GPS) പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനിലൂടെ കെട്ടിട സര്‍വ്വേ എന്നിവയിലൂടെ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കും. പദ്ധതി നാളെ കെ കെ രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് ഷക്കീല എളങ്ങോളി അധ്യക്ഷത വഹിക്കും ആസൂത്രണം, പദ്ധതി വിഭാവന നിര്‍വ്വഹണം എന്നിവയ്ക്ക് ഉതകും വിധം വെബ്‌പോര്‍ട്ടലില്‍ തയ്യാര്‍ ചെയ്യുന്ന പദ്ധതിയാണിത്. യുഎല്‍സിസിഎസ്സിന്റെ സാങ്കേതിക വിഭാഗമായ യു.എല്‍.ടി.എസ്സാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനക്ഷേമപദ്ധതികള്‍ അസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ അവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡ്, ലാന്റ് മാര്‍ക്ക്, തണ്ണീര്‍തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ഒരു വെബ്ബ് പോര്‍ട്ടലില്‍ ആവശ്യാനുസരണം സേര്‍ച്ച് ചെയ്ത് പരിശോധിക്കാന്‍ കഴിയും വിധമാണ് ഇത് തയ്യാര്‍ ചെയ്യുന്നത്.
കൂടാതെ റോഡ്, പാലം, കല്‍വെര്‍ട്, ഡ്രെയിനേജ്, കനാല്‍, റോഡ് ജംഗ്ഷന്‍ , റോഡ് സിഗ്‌നല്‍, ഡിവൈഡര്‍, പാര്‍ക്കിംഗ് ഏരിയ എന്നിവയുടെ ഫോട്ടോയുടെ വിവരങ്ങളും തരിശ്ശുനിലങ്ങള്‍, തണ്ണീര്‍തടങ്ങള്‍ വയലുകള്‍ എന്നിവയുടെ പൂര്‍ണ്ണ വിവരങ്ങളും ശേഖരിച്ചു മാപ്പ് ചെയ്യും.
Aiming at the comprehensive development of Eramala GIS mapping