വടകര: കനത്ത മഴയും വെള്ളപ്പൊക്കവും തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ ഹൗസ് ലിഫിറ്റിംഗ് എന്ന സാങ്കേതിക വിദ്യ വ്യാപകമാകുന്നു.
വയല്‍ ചതുപ്പ് പ്രദേശങ്ങളില്‍ താമസിക്കുന്ന വരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. ആശ്രയമെന്ന് കരുതുന്ന വീട് പലര്‍ക്കും പേടി മഴക്കാലത്ത് സ്വപ്‌നമാകുന്നു.


എപ്പോള്‍ വേണമെങ്കിലും മുങ്ങാം എന്ന അവസ്ഥയില്‍ പേടിച്ച് കഴിയുന്നവര്‍ നമുക്ക് ചുറ്റിലും ഉണ്ട്. ചെറിയൊരു മഴ വരുമ്പോള്‍ തന്നെ വീടിന്റെ പകുതിയും വെള്ളത്തില്‍ ആവുന്ന അവസ്ഥയിലാണ് ഓര്‍ക്കാട്ടേരി മണപ്പുറം അനുഗ്രഹം നിവാസിലെ കെഎം അച്യുതന്‍ ഹൗസ് ലിഫ്റ്റിംഗ് എന്ന സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് ഹൗസ് ലിഫ്റ്റിംഗ് എന്ന സാങ്കേതിക വിദ്യയെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. തുടര്‍ന്നാണ് അച്യുതന്‍ വീട് ഉയര്‍ത്താന്‍ തീരുമാനമെടുത്തത്.
കോഴിക്കോട്ടെ ഭൂമി ഹൗസ് ലിഫ്റ്റിംഗ് കോണ്‍സ്ട്രക്ടിങ് കമ്പനിയെ വീട് ഉയര്‍ത്താന്‍ ഏല്‍പ്പിക്കുകയായിരുന്നു.
The technology of house lifting is spreading in kerala