വടകര: മഹാരാജാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിൽ മേപ്പയിൽ പ്രവർത്തിക്കുന്ന മഹാരാജാസ്-വിംസ് കോളജ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.
മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിക്കൊണ്ടിരിക്കുന്ന പുതിയ തലമുറയെ നേരിന്റെ പാതയിലേയ്ക്ക് തിരിച്ചുവിടുക എന്നത് ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും കടമയാണ്.


ഇതിനായി തുടർച്ചയായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് വിദ്യാർത്ഥികളിൽ മൂല്യബോധം വളർത്തുക എന്നതാണ് ഇത്തരം പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ മാനേജിങ് സയറക്ടർ ബിജിത്ത് എം.കെ. പറഞ്ഞു.
പരിപാടി ഫുഡ് ബ്ലോഗർ അനീസ് ബിൻ അസീസ് ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ കൗൺസിലർ ശ്രീമതി ലീബ, രമേഷ് പുറമേരി, അഖിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ദിനേശൻ മരുതോങ്കര സ്വാഗതവും വിംസ് പ്രിൻസിപ്പൽ ജസ്ന നന്ദിയും പറഞ്ഞു.
Life is intoxicating; Maharajas-Wims College organized Food Fest