---
title: "മന്ത്രിയുടെ സെൽഫി; ലഹരിവിരുദ്ധ സെൽഫി ബൂത്ത് ശ്രദ്ധേയമായി"
english_title: "Minister's Selfie; The anti-alcohol selfie booth was notable-NEW"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82404/ministers-selfie-the-anti-alcohol-selfie-booth-was-notable-NEW"
published_at: "2022-11-28T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63848a702fe5b_RIYAS.jpg"
keywords: []
---

# മന്ത്രിയുടെ സെൽഫി; ലഹരിവിരുദ്ധ സെൽഫി ബൂത്ത് ശ്രദ്ധേയമായി

> **Lead Summary:** **വടകര : **മയക്കുമരുന്നെന്ന മഹാദുരന്തത്തിനെതിരെ മന്ത്രിയും എം എൽ എ മാരും ജനനേതാക്കളും സെൽഫിയെടുത്തു. പിന്നാലെ ഏറ്റെടുത്ത് വിദ്യാർത്ഥികളും .

## Article Content

**വടകര : **മയക്കുമരുന്നെന്ന മഹാദുരന്തത്തിനെതിരെ മന്ത്രിയും എം എൽ എ മാരും ജനനേതാക്കളും സെൽഫിയെടുത്തു. പിന്നാലെ ഏറ്റെടുത്ത് വിദ്യാർത്ഥികളും .

കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവ വേദിയായ വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ പ്രവേശന കവാടത്തിൽ എം.ജെ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് ലഹരി വിരുദ്ധ ബോധവൽക്കരണ സെൽഫി പ്ലെഡ്ജ് ബൂത്ത് സ്ഥാപിച്ചു.

ബൂത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സെൽഫി എടുത്ത് നിർവ്വഹിച്ചു. എം.എൽ.എ. മാരായ കെ.കെ. രമ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ഇ.കെ. വിജയൻ, ടി.പി. രാമകൃഷ്ണൻ, വടകര മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.കെ.പി. ബിന്ദു എന്നിവരും ബൂത്ത് സന്ദർശിച്ച് സെൽഫി എടുത്ത് ബോധവൽക്കരണത്തിൽ പങ്കാളികളായി.

കലോത്സവത്തിനെത്തിയ നിരവധിപേരും ഈ പ്രവർത്തനത്തിന്റെ ഭാഗമായി സെൽഫികളെടുത്തു സ്റ്റാറ്റസ് വെച്ചു. പ്രോഗ്രാം ഓഫീസർ ബ്രിജില എം.എസ്. വളണ്ടിയർ ലീഡർമാരായ സൂര്യഗായത്രി, മുഹമ്മദ് സനൽ വളണ്ടിയർമാരായ ഷാമിഖ്, ഷാമിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82404/ministers-selfie-the-anti-alcohol-selfie-booth-was-notable-NEW)