---
title: "ടീച്ചറുടെ ഗുരുത്വം; ഗായത്രിയുടെ വിജയ രഹസ്യം"
english_title: "Gayatri won first place in high school category violin competition at Revenue District School Arts Festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82448/gayatri-won-first-place-in-high-school-category-violin-competition-at-revenue-district-school-arts-festival"
published_at: "2022-11-28T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6384e05ad1bea_gayathri.jpg"
keywords: []
---

# ടീച്ചറുടെ ഗുരുത്വം; ഗായത്രിയുടെ വിജയ രഹസ്യം

> **Lead Summary:** **വടകര: ** ടീച്ചറുടെ ഗുരുത്വം. ഗായത്രിയുടെ വിജയ രഹസ്യം. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരത്തിലാണ് ഗായത്രി ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: ** ടീച്ചറുടെ ഗുരുത്വം. ഗായത്രിയുടെ വിജയ രഹസ്യം. റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വയലിൻ മത്സരത്തിലാണ് ഗായത്രി ഒന്നാം സ്ഥാനം നേടിയത്.

കൊയിലാണ്ടി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗായത്രി ജെ.എസ്. നാലാം ക്ലാസ് മുതൽ തന്നെ വയലിൻ അഭ്യസിച്ചു വരുന്നുണ്ട് .

ആറു വർഷമായി ബിൻസിൻ സജിത്ത് എന്ന വയലിനിസ്റ്റ് അധ്യാപികയാണ് ഗായത്രിയുടെ ഗുരു. കൊയിലാണ്ടി സബ്ജില്ലാ വയലിൻ മത്സരത്തിൽ ഗായത്രി ഒന്നാം സ്ഥാനം നേടിയിരുന്നു.

ആദ്യമായാണ് ജില്ലാ തലത്തിൽ മത്സരിക്കുന്നത്. സുധീഷ്- ജേഷ്മ ദമ്പതികളുടെ ഏക മകളാണ്. കന്നി മത്സരത്തിൽ തന്നെ ഒന്നാം സ്ഥാനവും സ്കൂളിന്റെ യഷസ്സും ഉയർത്തിയ ഗായത്രിയെ അഭിനന്ദിക്കുന്ന തിരക്കിലാണ് അധ്യാപകരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82448/gayatri-won-first-place-in-high-school-category-violin-competition-at-revenue-district-school-arts-festival)