വടകര: സ്കൂളിൽ ബെല്ലടിക്കുന്നതിനുമുൻപ് ക്ലാസിൽ കയറി രക്ഷിതാവ് വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. സ്കൂൾ അധികൃതരും മർദ്ദനമേറ്റ കുട്ടികളുടെ രക്ഷിതാക്കളുമാണ് വടകരപോലീസിൽ പരാതിനൽകിയത്.
വടകര എം.യു.എം. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാദിൽ (14), ഷാമിൽ (14) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ വിദ്യാർത്ഥികളെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 10-ഓടെയാണ് സംഭവം. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയുടെ രക്ഷിതാവ് വടകര മുബാറക് മൻസിലിൽ ഷാജഹാൻ എന്നയാൾ ക്ലാസിൽക്കയറി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞദിവസം കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണിത്. ഫാദിലിന്റെ മുഖത്തും തലയിലും അടിക്കുകയും ഷാമിൽ എന്ന കുട്ടിയുടെ കഴുത്തുപിടിച്ച് ഞെരിക്കുകയുംചെയ്തു എന്നും പരാതിയിൽ പറയുന്നു.
Cruel beating: The father assaulted the students who had beaten up his son